Image

അനൂജ്‌ ബിദ്വേയുടെ കൊലപാതകം: അമ്പതിനായിരം പൗണ്‌ട്‌ പാരിതോഷികം പ്രഖ്യാപിച്ചു

Published on 02 January, 2012
അനൂജ്‌ ബിദ്വേയുടെ കൊലപാതകം: അമ്പതിനായിരം പൗണ്‌ട്‌ പാരിതോഷികം പ്രഖ്യാപിച്ചു
ലണ്‌ടന്‍: ഇന്ത്യന്‍ വിദ്യാര്‍ഥി അനൂജ്‌ ബിദ്വേയുടെ കൊലപാതകം അന്വേഷിക്കുന്ന ബ്രിട്ടീഷ്‌ പോലീസ്‌ പ്രതിയെ കണെ്‌ടത്താന്‍ 50,000 പൗണ്‌ട്‌ പാരിതോഷികം പ്രഖ്യാപിച്ചു. ബിദ്വേയുടെ മരണം കുടുംബത്തെ അറിയിക്കാനുണ്‌ടായ താമസത്തില്‍ പോലീസ്‌ ക്ഷമ ചോദിച്ചു.

26-നു ഗ്രേറ്റര്‍ മാഞ്ചസ്റ്ററിലെ ഓര്‍ഡ്‌സാള്‍ ജില്ലയില്‍ കൂട്ടുകാരുമായി നടന്നുപോകുമ്പോള്‍ വളരെ അടുത്തുനിന്ന്‌ തലയ്‌ക്കു വെടിയേറ്റാണ്‌ ബിദ്വേ മരിച്ചത്‌.

വംശീയ വിദ്വേഷമാകാം കാരണമെന്നു സംശയിക്കുന്നു. തീര്‍ത്തും അസാധാരണമായതും നിഷ്‌ഠുരമായതും കാരണരഹിതവുമായ കൊലപാതകമാണിതെന്നും അതുകൊണ്‌ടാണ്‌ ആന്വേഷണത്തിന്റെ ആദ്യദശയില്‍തന്നെ പാരിതോഷികം പ്രഖ്യാപിക്കുന്നതെന്നും പോലീസ്‌ അറിയിച്ചു.

നേരത്തേ പോലീസ്‌ കസ്റ്റഡിയില്‍ എടുത്ത നാലു പേരില്‍ 16ഉം 17ഉം പ്രായമുള്ള രണ്‌ടുപേരെ ജാമ്യത്തില്‍ വിട്ടയച്ചു. 19ഉം 20ഉം വയസുള്ള രണ്‌ടുപേര്‍ കസ്റ്റഡിയില്‍ തുടരുന്നു.
അനൂജ്‌ ബിദ്വേയുടെ കൊലപാതകം: അമ്പതിനായിരം പൗണ്‌ട്‌ പാരിതോഷികം പ്രഖ്യാപിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക