Image

പ്രവീണ്‍ വര്‍ഗീസിന്റെ ദുരൂഹ മരണം: പ്രതിക്ഷേധ റാലി 9-ന്‌

ജോയിച്ചന്‍ പുതുക്കുളം Published on 06 May, 2015
പ്രവീണ്‍ വര്‍ഗീസിന്റെ ദുരൂഹ മരണം: പ്രതിക്ഷേധ റാലി 9-ന്‌
ഷിക്കാഗോ: ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട പ്രവീണ്‍ വര്‍ഗീസിന്റെ മരണം സംബന്ധിച്ച്‌ അന്വേഷണം ത്വരിതഗതിയില്‍ നടത്തണമെന്നാവശ്യപ്പെട്ട്‌ പ്രവീണ്‍ വര്‍ഗീസ്‌ ആക്ഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ഷിക്കാഗോയിലെ ഡെയ്‌ലി പ്ലാസയില്‍ മെയ്‌ 9-ന്‌ ഉച്ചയ്‌ക്ക്‌ 12 മണി മുതല്‍ 2 മണി വരെ സമാധാന റാലി നടത്തുന്നു.

ഗവര്‍ണറുടെ ഓഫീസ്‌ പ്രതിനിധി, സ്റ്റേറ്റ്‌ മജോറിറ്റി ലീഡര്‍ ലൂ ലാന്‍ഗ്‌, മോര്‍ട്ടന്‍ഗ്രോവ്‌ മേയര്‍ ഡാന്‍ ഡി മരിയ, കോണ്‍ഗ്രസ്‌ മാന്‍ ബോബ്‌ ഡോളിന്റെ പ്രതിനിധി, ആള്‍ഡര്‍മാന്‍ ജിം ബ്രൂക്ക്‌മാന്‍, ആര്‍ക്കേച്ചല്‍സ്‌ ഓഫ്‌ ജസ്റ്റീസ്‌, പ്രവീണ്‍ ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ മറിയാമ്മ പിള്ള എന്നിവര്‍ പ്രസംഗിക്കുന്നതാണ്‌.

സമാനമായ അനുഭവങ്ങളുള്ള മറ്റു കുടുംബാംഗങ്ങളും അമേരിക്കയിലെ വിവിധ സ്റ്റേറ്റുകളില്‍ നിന്നായി റാലിയില്‍ പങ്കെടുക്കുന്നതും സംസാരിക്കുന്നതുമാണ്‌. ഫ്‌ളോറിഡയില്‍ കാണാതായ റെനി ജോസിനുവേണ്ടിയും പോസ്റ്റര്‍ തയാറാക്കുന്നുണ്ട്‌. പ്രവീണിനെ സപ്പോര്‍ട്ട്‌ ചെയ്യുന്നവര്‍ ചുവന്ന വേഷം ധരിക്കണമെന്നു സംഘാടകര്‍ അറിയിക്കുന്നു.

ഷിക്കാഗോ മാര്‍ത്തോമാ പള്ളിയില്‍ നിന്നും ശനിയാഴ്‌ച രാവിലെ 10 മണിക്ക്‌ റാലിയില്‍ പങ്കെടുക്കാന്‍ താത്‌പര്യമുള്ളവര്‍ക്ക്‌ ബസ്‌ സൗകര്യം ഒരുക്കിയിരിക്കുന്നതായും സംഘാടകര്‍ അറിയിച്ചു.
പ്രവീണ്‍ വര്‍ഗീസിന്റെ ദുരൂഹ മരണം: പ്രതിക്ഷേധ റാലി 9-ന്‌
Join WhatsApp News
വിദ്യാധരൻ 2015-05-06 20:23:47
വന്നെത്തുവാൻ കഴിയില്ല സോദരിനിൻ 
മകനുടെ ഹത്യക്ക് കാരണമായുള്ള സത്യങ്ങൾ 
കണ്ടെത്തുവാനുള്ള സമാധാന യാത്രയിലെങ്കിലും,
അന്നേദിനം ഞാനൊരു ചുവപ്പ് വസ്ത്രം ധരിക്കും 
സത്യത്തിനായി നിലകൊണ്ടു രക്തം ചൊരിഞ്ഞവരെയൊർത്ത്.
പല്ലിനു പല്ലെന്നും നഖത്തിനു നഖമെന്നും പറഞ്ഞു- 
വിളിച്ചു നടക്കുന്നൊരി നൂറ്റാണ്ടിൽ. 
അക്രമത്തിനെതിരെ സമാധാനയാത്ര നടത്തുമ്പോൾ 
ഓർത്തുപോകുന്നു ചില മഹാരഥന്മാരെ
ക്രിസ്തുവും ഗാന്ധിയും, ലിങ്കണുംമൊക്കെയും 
മുന്നിൽ വന്നു വിളിച്ചുപറയുന്നു,
അക്രമരാഹിത്യം മാത്രമേ സത്യമായുള്ളൂ
ആ സത്യത്തിലെന്നും അടിയുറച്ചു വിശ്വസിക്ക 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക