കോഴിക്കോട്: ഫറോല് പാലത്തിനു സമീപം വെച്ച് പത്ത് കിലോ കഞ്ചാവുമായി രണ്ടുപേരെ ചെറുവണ്ണൂര്‍ സി.ഐ.യുടെ നേതൃത്വത്തില്‍ പിടികൂടി.
ചാമുണ്ടി വളപ്പില്‍ നാസറിനെയും അബിനാഫിനേയുമാണ് പിടികൂടിയത്. കോഴിക്കോട് സൗത്ത് എ.സി.വി. എ.ജെ ബാബു പോലീസ് സ്റേറഷനില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് വിവരം പുറത്ത് വിട്ടത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ പതിനഞ്ച് ദിവസത്തേക്ക് റിമാന്റ് ചെയ്തു.
പ്രതികളായ നാസറും, അബിനാഫും പിടികൂടിയ കഞ്ചാവ് എ.സി.പി, എ.ജെ.ബാബു വാര്‍ത്താസമ്മേളനത്തില്‍ പ്രദര്‍ശിപ്പിക്കുന്നു.