Image

'യോദ്ധ'യിലെ ഉണ്ണിക്കുട്ടന്‍ വീണ്ടും മലയാളത്തില്‍

Published on 02 January, 2012
'യോദ്ധ'യിലെ ഉണ്ണിക്കുട്ടന്‍ വീണ്ടും മലയാളത്തില്‍
യോദ്ധയില്‍ മോഹന്‍ലാലിനു പിന്നാലെ 'അക്കോസേട്ടാ' എന്ന് വിളിച്ച് നടന്ന ആ നേപ്പാളി പയ്യനെ ഓര്‍മ്മയില്ലേ? മാസ്റ്റര്‍ സിദ്ധാര്‍ത്ഥ് റാം ആയിരുന്നു അന്ന് റിംപോച്ചയെന്ന ഉണ്ണിക്കുട്ടനെ അവതരിപ്പിച്ച് മലയാളികളുടെ പ്രിയങ്കരനായത്. ഇപ്പോഴിതാ സിദ്ധാര്‍ത്ഥ് റാം വീണ്ടും മലയാളത്തിലഭിനയിക്കാനെത്തുകയാണ്. 

യോദ്ധ ഇറങ്ങിയിട്ടിപ്പോള്‍ 20 വര്‍ഷമാകുന്നു. ഇക്കാലയളവില്‍ ഉണ്ണിക്കുട്ടനും മാറ്റം വന്നിരിക്കുന്നു. ഇപ്പോള്‍ സിദ്ധാര്‍ത്ഥ് റാം യുവാവായി എന്നുമാത്രമല്ല വിവാഹിതനുമാണ്!

ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന 'ഇടവപ്പാതി' എന്ന ചിത്രത്തിലൂടെയാണ് സിദ്ധാര്‍ത്ഥ് റാം വീണ്ടും മലയാളക്കരയിലെത്തുന്നത്. ടിബറ്റിന്റെ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ഇടവപ്പാതിയില്‍ ജഗതി ശ്രീകുമാറും നേപ്പാളി സുന്ദരി മനീഷാ കൊയ്രാളയും പ്രധാന വേഷങ്ങളിലെത്തുന്നു. ഇംഗഌഷില്‍ 'നോ മാന്‍സ് ലാന്‍ഡ്' എന്ന പേരിലും ഈ ചിത്രം ഒരുക്കുന്നുണ്ടത്രെ. കാഠ്മണ്ഡു, മെര്‍ക്കാറ, ചിത്രദുര്‍ഗ് എന്നിവിടങ്ങളാണ് ഈ ചിത്രത്തിന്റെ ലൊക്കേഷന്‍. വിഷ്വല്‍ മീഡിയയില്‍ ജോലി നോക്കുന്ന സിദ്ധാര്‍ത്ഥ് ഇപ്പോള്‍ കാഠ്മണ്ഡുവിലാണ് താമസം.

'യോദ്ധ'യിലെ ഉണ്ണിക്കുട്ടന്‍ വീണ്ടും മലയാളത്തില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക