ആത്മീയ വിശുദ്ധിയുടെ ജനകീയ മാര്‍പാപ്പയ്ക്ക് പിറന്നാള്‍ മംഗളങ്ങള്‍... (എ.എസ് ശ്രീകുമാര്‍)

ആത്മീയ വിശുദ്ധിയുടെ ജനകീയ മാര്‍പാപ്പയ്ക്ക് പിറന്നാള്‍ മംഗളങ്ങള്‍... (എ.എസ് ശ്രീകുമാര്‍)

യാഥാസ്ഥിതിക നിലപാടുകാരെ പാടേ ഞെട്ടിക്കുന്ന നിലപാടുകളും വിശ്വാസ കോടികള്‍ക്ക് മാതൃകയാവുന്ന ലാളിത്യവും ജീവിതശൈലിയാക്കി കത്തോലിക്കാസഭയെ നവീകരണത്തിലൂടെ നയിക്കുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് ഡിസംബര്‍ 17ന് 80 വയസ്സ് തികഞ്ഞു. പ്രത്യേകമായി ജന്മദിന ആഘോഷങ്ങളൊന്നും ഉണ്ടായിരുന്നില്ല. രാവിലെ കര്‍ദിനാള്‍മാരോടൊപ്പം കുര്‍ബാനയ്ക്കുശേഷം പതിവുപോലെ ഔദ്യോഗികജോലികളിലേക്ക് മാര്‍പാപ്പ കടന്നു. 2013 മാര്‍ച്ച് 13-നാണ് ഇദ്ദേഹം കത്തോലിക്കാസഭയുടെ 266-ആമത് മാര്‍പ്പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടത്. ശാരീരിക അവശതകള്‍ മൂലം ബെനഡിക്ട് പതിനാറാമന്‍ പാപ്പ ഫെബ്രുവരി 28 ന് സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നാണ്‌ പുതിയ തിരഞ്ഞെടുപ്പ് നടന്നത്. ആഗോള പരിശുദ്ധ കത്തോലിക്കാസഭയുടെ പരമോന്നധ പിതാവായി പോപ് ഫ്രാന്‍സിസ് 2013 മാര്‍ച്ച് 19-ാം തീയതി സ്ഥാനമേറ്റു.

പഴയ ഗണ്‍'മോന്റെ' ഗര്‍ജിക്കല്‍ സ്‌ട്രൈക്ക് (എ.എസ് ശ്രീകുമാര്‍)

പഴയ ഗണ്‍'മോന്റെ' ഗര്‍ജിക്കല്‍ സ്‌ട്രൈക്ക് (എ.എസ് ശ്രീകുമാര്‍)

കറന്‍സി നോട്ട് പ്രതിസന്ധി, കേരളത്തിലെ സഹകരണ മേഖല തന്മൂലം നേരിടുന്ന കണ്ണീര്‍ പ്രശ്‌നങ്ങള്‍, റേഷന്‍ വിഹിതം വെട്ടിക്കുറച്ചതു മൂലമുള്ള പട്ടിണി-പരിതോവസ്ഥകള്‍ എന്നിങ്ങനെ കേരളം സഹിക്കുന്ന വിവിധങ്ങളായ സമകാലിക ദുരന്തങ്ങള്‍ക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് എം.പിമാരും എം.എല്‍.എമാരും ഡല്‍ഹി ജന്തര്‍മന്ദറില്‍ ഇന്നലെ (ഡിസംബര്‍ 14) നടത്തിയ വണ്‍ ഡേ ധര്‍ണയില്‍ ഒരാളുടെ അസാന്നിദ്ധ്യം ശ്രദ്ധേയമായി. തല്ലോ ധര്‍ണയോ റാലിയോ എന്തുമായിക്കൊള്ളട്ടേ അതിന്റെയൊക്കെ ഏറ്റവും മുന്നില്‍ ഒരുപാട് പതിറ്റാണ്ടുകളായി കണ്ടുവരുന്ന പരിചിത മുഖമാണത്. ഇപ്പോള്‍ പ്രത്യേക പദവിയോ താക്കോല്‍ സ്ഥാനങ്ങമാനങ്ങളോ സര്‍ക്കാര്‍ വണ്ടിയോ ഒന്നുമില്ലാത്ത ഫ്രീ ബേഡായ സാക്ഷാല്‍ ഉമ്മന്‍ ചാണ്ടി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നത്തലയും കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരനും നൂറു മേനി നേട്ടം കൊയ്ത ഡി.സി.സി തിരഞ്ഞെടുപ്പില്‍ വിത്തും വിളയുമെല്ലാം കൈവിട്ട് അടുത്ത വിരിപ്പു കൃഷിക്ക് വകയില്ലാതെ വീര്‍പ്പുമുട്ടലിലാണ് ഈ പുതുപ്പള്ളിക്കാരന്‍. ഡല്‍ഹി ധര്‍ണയില്‍ പങ്കെടുക്കാതെ അദ്ദേഹം തന്റെ ആത്മനൊമ്പരം ആവോളം വെളിപ്പെടുത്തിയെന്നു വേണം കരുതാന്‍.

ചലചിത്രമേളയില്‍ ഇരിക്കപ്പൊറുതിയില്ലാത്ത 'ജനഗണമന...' വിവാദം (എ.എസ് ശ്രീകുമാര്‍)

ചലചിത്രമേളയില്‍ ഇരിക്കപ്പൊറുതിയില്ലാത്ത 'ജനഗണമന...' വിവാദം (എ.എസ് ശ്രീകുമാര്‍)

തിരുവനന്തപുരത്ത് 21-ാമത് അന്താരാഷ്ട്ര ചലചിത്രമേള വെള്ളിത്തിരയില്‍ ലോകവിസ്മയ സിനിമകളെ പകര്‍ത്തി തിയേറ്ററുകളെ ഭിന്ന വികാരങ്ങളാല്‍ ഇളക്കിമറിക്കുമ്പോള്‍ മറുഭാഗത്ത് വിവാദത്തിന്റെ തിരയിളക്കവും ശക്തമായിരിക്കുകയാണ്. അല്ലെങ്കിലും എല്ലാ കൊല്ലവും അന്താരാഷ്ട്ര ചലചിത്രമേളയോടനുബന്ധിച്ച് സിനിമയ്ക്കുള്ളിലോ പുറത്തോ ഉള്ളതുമായ ഏതെങ്കിലും വിഷയം വിവാദമാകാറുണ്ട്. കഴിഞ്ഞ വര്‍ഷം ചുംബന സമരവുമായി ബന്ധപ്പെട്ട 'വിഷയ'ങ്ങളാണ് മേളയില്‍ തര്‍ക്കവിതര്‍ക്കങ്ങള്‍ക്കും അടക്കാനാവാത്ത വികാര പ്രകടനങ്ങള്‍ക്കും വഴിതെളിച്ചതെങ്കില്‍ ഇക്കുറി ദേശീയഗാനത്തെ ചൊല്ലിയുള്ള കാര്യങ്ങളാണ് പോലീസ് ഇടപെടലിലേയ്ക്കും സംഘര്‍ഷത്തിലേയ്ക്കും പ്രതിഷേധത്തിലേയ്ക്കുമൊക്കെ കടന്നുചെന്നിരിക്കുന്നത്.

പൗരാവകാശ പ്രവര്‍ത്തക ദീപ അയ്യര്‍ക്ക് അമേരിക്കന്‍ ബുക്ക് അവാര്‍ഡ്‌

പൗരാവകാശ പ്രവര്‍ത്തക ദീപ അയ്യര്‍ക്ക് അമേരിക്കന്‍ ബുക്ക് അവാര്‍ഡ്‌

സാന്‍ഫ്രാന്‍സിസ്‌കോ: കഴിഞ്ഞ പത്ത് വര്‍ഷത്തിലേറെയായി പൗരാവകാശപ്രവര്‍ത്തന മേഖലയിലും കുടിയേറ്റ സമൂഹമണ്ഡലത്തിലും ശക്തമായ പോരാട്ട സാന്നിദ്ധ്യം ഉറപ്പിച്ച ദീപ അയ്യര്‍ 2016ലെ അമേരിക്കന്‍ ബുക്ക് അവാര്‍ഡ് ഏറ്റുവാങ്ങി. 'വീ റ്റു സിങ് അമേരിക്ക : സൗത്ത് ഏഷ്യന്‍, അറബ് മുസ്ലീം, ആന്‍ഡ് സിഖ് ഇമിഗ്രന്റ്‌സ്, ഷെയ്പ് അവര്‍ മള്‍ട്ടി റേഷ്യല്‍ ഫ്യൂച്ചര്‍' എന്ന ഗ്രന്ഥത്തിനാണ് അവാര്‍ഡ്. ബിഫോര്‍ കൊളംബസ് ഫൗണ്ടേഷനാണ് എല്ലാ കൊല്ലവും ഈ അവാര്‍ഡ് നല്‍കി വരുന്നത്. സൗത്ത് ഏഷ്യന്‍ അമേരിക്കന്‍സ് ലീഡിങ് ടുഗെദര്‍ എന്ന സംഘടനയുടെ സ്ഥാപകയും മുന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ ദീപ അയ്യര്‍ക്കൊപ്പം അമേരിക്കയിലെ മറ്റ് 13 എഴുത്തുകാരും അവാര്‍ഡിനര്‍ഹരായി. സാന്‍ഫ്രാന്‍സിസ്‌കോയിലെ ജാസ് സെന്ററില്‍ വച്ചാണ് 37-ാമത് അമേരിക്കന്‍ ബുക്ക് അവാര്‍ഡ് വിതരണം ചെയ്തത്.

സുധീരന്‍ 'ക്ലീനാക്കി'യ ഡി.സി.സി പ്രസിഡന്റ് അവരോധിക്കല്‍ (എ.എസ് ശ്രീകുമാര്‍)

സുധീരന്‍ 'ക്ലീനാക്കി'യ ഡി.സി.സി പ്രസിഡന്റ് അവരോധിക്കല്‍ (എ.എസ് ശ്രീകുമാര്‍)

കേരളത്തിലെ കോണ്‍ഗ്രസ് ജില്ലാ അധ്യക്ഷന്മാരെ ഷോര്‍ട്ട് ലിസ്റ്റ് ചെയ്ത് ഹൈക്കമാന്‍ഡ് തിരഞ്ഞെടുത്തു കഴിഞ്ഞപ്പോള്‍ എമ്പിടി പരാതികളും പരിഭവങ്ങളും ആഹ്ലാദവും അസൂയയുമൊക്കെ അകമ്പടിയുണ്ട്. എല്ലാ വിഭാഗക്കാര്‍ക്കും വേണ്ടി, അങ്കം ജയിച്ച മട്ടിലുള്ള കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്റെ സന്തോഷ വര്‍ത്തമാനം കേള്‍ക്കാം... ''ഗ്രൂപ്പുകളൊക്കെ നിലവിലുണ്ടായിരുന്നു, ഇപ്പോഴും നിലവിലുണ്ട് എന്ന കാര്യത്തിലൊന്നും സംശയമില്ല. പക്ഷേ ഈ പട്ടിക ഏതെങ്കിലും ഒരു ഗ്രൂപ്പിന്റെ അടിസ്ഥാനത്തിലുള്ള പങ്കുവയ്പാണെന്ന് ആരും പറയില്ല. വന്ന ആളുകളുടെ മെറിറ്റാണ് ഏറ്റവും പ്രധാനമായിട്ടുള്ളത്. അതിന്റെ അടിസ്ഥാനത്തില്‍ ഉണ്ടായിട്ടുള്ളത് എ.ഐ.സി.സിയുടെ സെലക്ഷനാണ്. ഏതെങ്കിലും പ്രത്യേക വിഭാഗത്തില്‍ നേരത്തെ പ്രവര്‍ത്തിച്ചുവെന്നതോ ഇപ്പോള്‍ അങ്ങനെ നില്‍ക്കുന്നു എന്നതോ ഒരു അപാകതയായി ആരും കാണുന്നില്ല. പക്ഷേ, അതിനെക്കാളൊക്കെ ഉപരിയായി പാര്‍ട്ടിയാണ് പ്രധാനം. പാര്‍ട്ടിക്കാണ് പ്രാധാന്യം. പാര്‍ട്ടി താത്പര്യങ്ങള്‍ അനുസരിച്ച് മുന്നോട്ടു നീങ്ങും...''