Image

കോഴിക്കോട് ഇരട്ടസ്‌ഫോടനം: തടിയന്റവിട നസീറും ഷഫാസും കുറ്റക്കാരെന്ന് കോടതി

Published on 11 August, 2011
കോഴിക്കോട് ഇരട്ടസ്‌ഫോടനം: തടിയന്റവിട നസീറും ഷഫാസും കുറ്റക്കാരെന്ന് കോടതി
കൊച്ചി : കോഴിക്കോട് ഇരട്ട സ്‌ഫോടനക്കേസില്‍ ഒന്നാം പ്രതി തടിയന്റവിട നസീറും നാലാം പ്രതി ഷഫാസും കുറ്റക്കാരാണെന്ന് കൊച്ചിയിലെ പ്രത്യേക എന്‍ഐഎ കോടതി കണ്‌ടെത്തി. ഇവരുടെ ശിക്ഷ നാളെ പ്രഖ്യാപിക്കും. കേസിലെ മൂന്നാം പ്രതി അബ്ദൂള്‍ ഹാലിമിനെയും ഒന്‍പതാം പ്രതി ചെട്ടിപ്പടി യൂസഫിനെയും കുറ്റവിമുക്തരാക്കിയിട്ടുണ്ട്.

ഹാലിമിനെ സംശയത്തിന്റെ ആനുകൂല്യം നല്‍കിയും യൂസഫിനെ തെളിവില്ലാത്തതിനാലുമാണ് വെറുതെവിട്ടത്. പ്രത്യേക കോടതി ജഡ്ജി എസ്. വിജയകുമാര്‍ ആണ് കേസ് പരിഗണിക്കുന്നത്. 2006 മാര്‍ച്ച് മൂന്നിനാണ് കോഴിക്കോട്ട് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലും പ്രൈവറ്റ് സ്റ്റാന്‍ഡിലുമായി രണ്ട് സ്‌ഫോടനങ്ങള്‍ ഉണ്ടായത്. ഒന്നാം മാറാട് കലാപവുമായി ബന്ധപ്പെട്ട ചില അസ്വാരസ്യങ്ങളുടെ പേരിലായിരുന്നു പ്രതികള്‍ സ്‌ഫോടനം നടത്തിയതെന്നാണ് എന്‍ഐഎയുടെ കണ്‌ടെത്തല്‍ .കണ്ണൂരിലെ ഒരു വീട്ടില്‍ വച്ചായിരുന്നു ബോംബ് തയാറാക്കിയതെന്നും എന്‍ഐഎ കണ്‌ടെത്തിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക