Image

കോടിയേരിയുടെ പ്രസ്‌താവന ആശയകുഴപ്പം സൃഷ്ടിച്ചു: വി.എസ്‌

Published on 11 August, 2011
കോടിയേരിയുടെ പ്രസ്‌താവന ആശയകുഴപ്പം സൃഷ്ടിച്ചു: വി.എസ്‌
തിരുവനന്തപുരം: പാമോയില്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പങ്ക്‌ അന്വേഷിക്കണമെന്ന വിജിലന്‍സ്‌ കോടതിയുടെ വിധി വന്നപ്പോള്‍ ഉമ്മന്‍ ചാണ്ടി വിജിലന്‍സ്‌ വകുപ്പ്‌ ഒഴിയണമെന്ന കോടിയേരിയുടെ പ്രസ്‌താവന ആശയകുഴപ്പം സൃഷ്ടിച്ചിട്ടുണ്ടെന്ന്‌ പ്രതിപക്ഷനേതാവ്‌ വി.എസ്‌ അച്യുതാന്ദന്‍ വെളിപ്പെടുത്തി. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രി പദം ഒഴിയണമെന്നാണ്‌ പ്രതിപക്ഷ നോതാവായ താന്‍ ആവശ്യപ്പെട്ടിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാര്‍ട്ടി സെക്രട്ടറി പിണറായി വിജയനെതിരേ ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ നടത്തിയ പ്രസ്‌താവന ശരിയായില്ല. ത്‌ അദ്ദേഹത്തിന്‍െറ വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും വി.എസ്‌ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക