Image

റവ.കെ.വി. വര്‍ക്കി റമ്പാന്റെ സ്ഥാനാരോഹണം ഹൈക്കോടതി ശരിവെച്ചു

Published on 12 August, 2011
റവ.കെ.വി. വര്‍ക്കി റമ്പാന്റെ സ്ഥാനാരോഹണം ഹൈക്കോടതി ശരിവെച്ചു
കൊച്ചി: റവ.കെ.വി. വര്‍ക്കി റമ്പാനെ മാര്‍ത്തോമാ സഭയിലെ എപ്പിസ്‌കോപ്പയായി തെരഞ്ഞെടുത്ത നടപടി ഹൈക്കോടതി ശരിവച്ചു. മാര്‍ത്തോമാസഭയുടെ ഭരണഘടനയുടെ അടിസ്ഥാന ത്തിലാണു നടപടികള്‍ പൂര്‍ത്തിയായതെന്നും തെരഞ്ഞെടുപ്പ്‌ സാധുവാണെന്നുമുള്ള തിരുവല്ല സബ്‌കോടതി ഉത്തരവ്‌ ഹൈക്കോടതി ശരിവെയ്‌ക്കുകയായിരുന്നു. സഭയുടെ ഭരണഘടന പ്രകാരം ആദ്യദിനത്തില്‍ എപ്പിസ്‌ക്കോപ്പല്‍ തെരഞ്ഞെടുപ്പു പൂര്‍ത്തിയായില്ലെങ്കില്‍ തൊട്ടടുത്ത ദിവസം തെരഞ്ഞെടുപ്പു പ്രക്രിയ തുടരാമെന്നു വ്യക്തമാണ്‌. മാര്‍ച്ച്‌ എട്ടിനു നടന്ന തെരഞ്ഞെടുപ്പും പിറ്റേന്നു നടന്ന റവ.കെ.വി. വര്‍ക്കി റമ്പാന്റെ തെരഞ്ഞെടുപ്പും അസാധുവായി കാണാനാവില്ല. അസാധുവായി പ്രഖ്യാപിച്ച മുന്‍സിഫ്‌ കോടതി ഉത്തരവ്‌ തള്ളിയ തിരുവല്ല സബ്‌ കോടതിയുടെ തീരുമാനം ഹൈക്കോടതി ശരിവച്ചു. തെരഞ്ഞെടുപ്പിനെതിരേ മാര്‍ത്തോമാ സഭാംഗമായ ജോണ്‍ സാമുവല്‍ നല്‌കിയ ഹര്‍ജി തള്ളിയാണു ഹൈക്കോടതിയുടെ തീരുമാനം.

നാളെ നടത്താനിരിക്കുന്ന സ്ഥാനാഭിഷേക ശുശ്രൂഷകളുമായി മുന്നോട്ടുപോകാമെന്നും ഉത്തരവില്‍ പറയുന്നു. തിരുവല്ലയിലാണ്‌ സ്ഥാനാരോഹണ ചടങ്ങ്‌ നടക്കുക.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക