Image

ഗ്ലാഡ്‌സണ്‍ വര്‍ഗീസ്‌ ഫോമാ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക്‌ മത്സരിക്കുന്നു

ജോയിച്ചന്‍ പുതുക്കുളം Published on 12 August, 2011
ഗ്ലാഡ്‌സണ്‍ വര്‍ഗീസ്‌ ഫോമാ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക്‌    മത്സരിക്കുന്നു
ഷിക്കാഗോ: നോര്‍ത്ത്‌ അമേരിക്കയിലെ മലയാളി സംഘടനകളുടെ കേന്ദ്രസംഘടനയായ ഫോമയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക്‌ സാമൂഹിക-സാംസ്‌കാരിക രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ഗ്ലാഡ്‌സണ്‍ വര്‍ഗീസ്‌ മത്സരിക്കുന്നു.

ഫോമയുടെ നാഷണല്‍ കമ്മിറ്റി മെമ്പര്‍, മലയാളി എന്‍ജിനീയേഴ്‌സ്‌ അസോസിയേഷന്‍ ഇന്‍ നോര്‍ത്ത്‌ അമേരിക്കയുടെ പ്രസിഡന്റ്‌, ഇന്‍ഡോ അമേരിക്കന്‍ ഡെമോക്രാറ്റിക്‌ ഓര്‍ഗനൈസേഷന്‍ സെക്രട്ടറി, ഇല്ലിനോയി മലയാളി അസോസിയേഷന്‍ ബോര്‍ഡ്‌ മെമ്പര്‍, ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ്‌ കോണ്‍ഗ്രസ്‌ നാഷണല്‍ കമ്മിറ്റി മെമ്പര്‍, ഡെമോക്രാറ്റിക്‌ പാര്‍ട്ടിയുടെ പ്രിസിങ്ങ്‌റ്റ്‌ കമ്മിറ്റിമാന്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്‌. പെര്‍വ്യൂ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മെക്കാനിക്കല്‍ എന്‍ജിനീയറിംഗില്‍ നിന്ന്‌ മാസ്റ്റേഴ്‌സ്‌ ബിരുദവും, എം.ബി.എയും നേടിയതിനുശേഷം വെസ്റ്റിംഗ്‌ഹൗസ്‌ എമ്പയര്‍ ബ്രെക്‌സ്‌ കോര്‍പ്പറേഷനില്‍ ഡിവിഷണല്‍ ഡയറക്‌ടറായി ജോലി ചെയ്യുന്നു.

ഫോമയുടെ പുതിയ സംരംഭമായ `ബ്രിഡ്‌ജിംഗ്‌ ഓഫ്‌ ദി മൈന്‍ഡ്‌സ്‌' -ന്റെ ആഭിമുഖ്യത്തില്‍ അമേരിക്കയിലെ വിവിധ പ്രൊഫഷണല്‍ സംഘടനകളെ ഒന്നിച്ച്‌ അണിനിരത്തി നടത്തിയ `പ്രൊഫഷണല്‍ സമ്മിറ്റ്‌' വന്‍ വിജയമാക്കിത്തീര്‍ത്ത സമ്മേളനത്തിന്റെ കോ- ചെയര്‍മാന്‍ ഗ്ലാഡ്‌സണ്‍ വര്‍ഗീസ്‌ ആയിരുന്നു.

അമേരിക്കന്‍ മലയാളികളുടെ ഹൃദയങ്ങളില്‍ ചുരുങ്ങിയകാലംകൊണ്ട്‌ സ്ഥാനം ഉറപ്പിച്ചു ഫോമയെ മലായളികള്‍ക്ക്‌ പ്രയോജനകരമായ കൂടുതല്‍ നൂതന സംരംഭങ്ങള്‍ക്ക്‌ തുടക്കംകുറിക്കുകയും സംഘടനയെ കൂടുതല്‍ ശക്തമാക്കുകയും ചെയ്യുകയാണ്‌ തന്റെ മുഖ്യലക്ഷ്യമെന്ന്‌ ഗ്ലാഡ്‌സണ്‍ വര്‍ഗീസ്‌ അറിയിക്കുകയുണ്ടായി. അതിനുവേണ്ടി നോര്‍ത്ത്‌ അമേരിക്കയിലുള്ള എല്ലാ മലയാളി സംഘടനകതളുടേയും സഹകരണവും അനുഗ്രഹങ്ങളും ഗ്ലാഡ്‌സണണ്‍ അഭ്യര്‍ത്ഥിച്ചു.
ഗ്ലാഡ്‌സണ്‍ വര്‍ഗീസ്‌ ഫോമാ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക്‌    മത്സരിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക