Image

ലിബിയയില്‍ സൈനികനടപടിയല്ല പരിഹാരം: ബാന്‍കി മൂണ്‍

Published on 12 August, 2011
ലിബിയയില്‍ സൈനികനടപടിയല്ല പരിഹാരം: ബാന്‍കി മൂണ്‍
സനാ: ലിബിയയിലെ സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭം രൂക്ഷമായ സാഹചര്യത്തില്‍ പ്രശ്‌ന പരിഹാരത്തിന് സൈനികനടപടിയല്ല പരിഹാരമെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍കി മൂണ്‍.

ഇരുപക്ഷവും വെടിനിര്‍ത്തലിന് തയാറായി രാഷ്ട്രീയ ചര്‍ച്ചയിലൂടെ പ്രശ്‌നം പരിഹരിക്കുകയാണ് വേണ്ടത്. അതിനായി അവരെ അനുനയിപ്പിക്കാനുള്ള ശ്രമമാണ് യു.എന്നിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത്- അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ക്ക് നേരെയുള്ള ആക്രമണം അപലപനീയമാണ്. അതു നിര്‍ത്തലാക്കാന്‍ ഇരുപക്ഷത്തിനോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നും മൂണ്‍ പറഞ്ഞു.

ഗദ്ദാഫി സേനയ്‌ക്കെതിരെ വ്യക്തമായ മുന്‍തൂക്കം നേടി നീങ്ങുന്ന വിമതപോരാളികള്‍ എണ്ണസമ്പന്ന നഗരമായ ബ്രെഗ നിയന്ത്രണത്തിലാക്കാന്‍ പോരാട്ടം തുടരുകയാണ്. വിമതരുടെ ദേശീയ പരിവര്‍ത്തിത സമിതിയെ നിയമാനുസൃത സര്‍ക്കാറായി യു.എസ്. ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ അംഗീകരിച്ചിരുന്നു. ഇതോടെയാണ് സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള മറ്റ് മേഖലകള്‍കൂടി പിടിച്ചെടുക്കാന്‍ വിമതര്‍ തുനിഞ്ഞിറങ്ങിയിരിക്കുന്നത്.

ഇവിടത്തെ സര്‍ക്കാര്‍വിരുദ്ധ പോരാട്ടം അഞ്ചാം മാസത്തേക്ക് കടന്നെങ്കിലും ഗദ്ദാഫി ഒഴിയാന്‍ കൂട്ടാക്കാത്തതാണ് വിമതരെ കുഴക്കുന്നത്. അധികാരം ഒഴിഞ്ഞ് നാടുവിടുകയെന്ന വിമതരുടെ ആവശ്യം നടക്കാന്‍ പോകുന്നില്ലെന്ന് ഗദ്ദാഫി ആവര്‍ത്തിക്കുന്നുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക