Image

തമിഴ്‌ വംശരെ ആക്ഷേപിച്ച സംഭവം: യു.എസ്‌ വൈസ്‌ കോണ്‍സല്‍ ഖേദം പ്രകടിപ്പിച്ചു

Published on 13 August, 2011
തമിഴ്‌ വംശരെ ആക്ഷേപിച്ച സംഭവം: യു.എസ്‌ വൈസ്‌ കോണ്‍സല്‍ ഖേദം പ്രകടിപ്പിച്ചു
ചെന്നൈ: കഴിഞ്ഞദിവസം തമിഴ്‌ വംശജരെ ആക്ഷേപിച്ച്‌ താന്‍ നടത്തിയ പ്രസംഗത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായി ചെന്നൈ യുഎസ്‌ കോണ്‍സുലേറ്റിലെ വൈസ്‌ കോണ്‍സല്‍ മൗറീന്‍ ഷാവോ വിശദീകരണം നല്‍കി. കഴിഞ്ഞദിവസം ചെന്നൈയിലെ എസ്‌ആര്‍എം സര്‍വകലാശാലയില്‍ ഒരു ചടങ്ങില്‍ പങ്കെടുത്ത്‌ സംസാരിക്കവേയാണ്‌ അവര്‍ വിവാദ പ്രസ്‌താവന നടത്തിയത്‌.

ഷാവോ നടത്തിയ പ്രസംഗത്തില്‍ താന്‍ വിദ്യാര്‍ഥിയായിരിക്കെ ഇന്ത്യയിലെ ഗ്രാമങ്ങളെയും സംസ്‌കാരത്തെയും കുറിച്ച്‌ മനസിലാക്കാന്‍ ഡല്‍ഹിയില്‍ നിന്നും ഒറീസയിലേക്ക്‌ നടത്തിയ തീവണ്‌ടിയാത്രയില്‍ 72 മണിക്കൂര്‍ പിന്നിട്ടിട്ടും ലക്ഷ്യസ്ഥാനത്ത്‌ എത്തിയില്ലെന്നും അപ്പോഴേക്കും തന്റെ ചര്‍മങ്ങള്‍ അഴുക്കുപുരണ്‌ട്‌ കറുത്ത്‌ തമിഴരുടേതു പോലെയായി എന്നായിരുന്നു അവര്‍പറഞ്ഞത്‌.

എന്നാല്‍ പ്രസ്‌താവനയിലെ പിശക്‌ മനസ്സിലാക്കിയ അവര്‍ പിന്നീട്‌ വിശദീകകരണ കുറിപ്പ്‌ പുറത്തിറക്കുകയായിരുന്നു. സംഭവല്‍ ചെന്നൈയിലെ അമേരിക്കന്‍ കോണ്‍സുലേറ്റും ഖേദം പ്രകടിപിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക