Image

വാഷിംഗ്‌ടണില്‍ സ്വാതന്ത്ര്യദിനാഘോഷവും സാംസ്‌കാരികമേളയും ഓഗസ്റ്റ്‌ 21-ന്‌

ഡോ. മുരളീരാജന്‍ Published on 15 August, 2011
വാഷിംഗ്‌ടണില്‍ സ്വാതന്ത്ര്യദിനാഘോഷവും സാംസ്‌കാരികമേളയും ഓഗസ്റ്റ്‌ 21-ന്‌
വാഷിംഗ്‌ടണ്‍ ഡി.സി: ഇന്ത്യന്‍ കള്‍ച്ചറല്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി (ഐസിസിസി) ഈവര്‍ഷം ഇന്ത്യയുടെ അറുപത്തിയഞ്ചാം സ്വാതന്ത്ര്യദിനം വിപുലമായി വാഷിംഗ്‌ടണില്‍ കൊണ്ടാടുന്നു. ഓഗസ്റ്റ്‌ 21-ന്‌ ഞായറാഴ്‌ച വെര്‍ജീനിയയിലുള്ള സെന്റര്‍ വില്‍ ഹൈസ്‌കൂളില്‍ വെച്ച്‌ നടത്തുന്ന ഈ പരിപാടിയില്‍ പ്രവേശനം പൂര്‍ണ്ണമായും സൗജന്യമാണ്‌.

സ്വാതന്ത്ര്യദിന പരേഡ്‌, ഇന്ത്യന്‍ പതാക ഉയര്‍ത്തല്‍ എന്നിവയുണ്ടായിരിക്കും. കൂടാതെ ബോളിവുഡ്‌ ഡാന്‍സ്‌, ഹിപ്പ്‌ഹോപ്പ്‌, ഭാംഗ്‌ഡോ, ഭരതനാട്യം, ഒഡ്ഡീസി, കഥക്‌ തുടങ്ങിയ നൃത്തശൈലിയില്‍ ശ്രേഷ്‌ഠമായ കലാസൃഷ്‌ടികള്‍ വാഷിംഗ്‌ടണിലേയും മിഡ്‌ അറ്റ്‌ലാന്റിക്കിലേയും പ്രശസ്‌തരായ കലാപ്രതിഭകള്‍ കാഴ്‌ചവെയ്‌ക്കുന്നതായിരിക്കുമെന്ന്‌ സംഘാടകര്‍ അറിയിച്ചു.

ഇതോടനുബന്ധിച്ച്‌ മാതൃഭൂമിയോടുള്ള സ്‌നേഹവും കടപ്പാടും പ്രകടിപ്പിക്കുന്ന വിവിധതതരത്തിലുള്ള സാംസ്‌കാരിക മേളയും സംഘടിപ്പിച്ചിട്ടുണ്ട്‌. കൂടാതെ ഈ മേളയില്‍ പങ്കെടുക്കുന്നവരുടെ സൗകര്യാര്‍ത്ഥം ഇന്ത്യന്‍ രീതിയിലുള്ള കരകൗശല വസ്‌തുക്കളുടേയും, വസ്‌ത്രാഭരണങ്ങളുടേയും, ഭക്ഷണവസ്‌തുക്കളുടേയും വില്‍പ്പന ശാലകളും മുഴുവന്‍ ദിവസവും പ്രവര്‍ത്തിക്കുന്നതിനായി സജ്ജമാക്കിയിട്ടുണ്ടെന്ന്‌ സംഘാടനകര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: കുമാര്‍ സിംഗ്‌ (571 451 5309), സണ്ണി വൈക്ലിഫ്‌ (240 350 3368).
വാഷിംഗ്‌ടണില്‍ സ്വാതന്ത്ര്യദിനാഘോഷവും സാംസ്‌കാരികമേളയും ഓഗസ്റ്റ്‌ 21-ന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക