Image

വനിതകള്‍ക്കുനേരേയുള്ള കുറ്റകൃത്യങ്ങളില്‍ കര്‍ശന നടപടി വേണം: രാഷ്ട്രപതി

Published on 15 August, 2011
വനിതകള്‍ക്കുനേരേയുള്ള കുറ്റകൃത്യങ്ങളില്‍ കര്‍ശന നടപടി വേണം: രാഷ്ട്രപതി
ന്യൂഡല്‍ഹി: വനിതകള്‍ക്കുനേരേയുള്ള കുറ്റകൃത്യങ്ങളില്‍ കര്‍ശനനടപടി സ്വീകരിക്കണമെന്ന് രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍. ഇത്തരം സാമൂഹിക തിന്‍മകള്‍ക്കുനേരേയുള്ള രാജ്യത്തിന്റെ പോരാട്ടം തുടരുകതന്നെ വേണം. ഇതിനെതിരെ നിയമങ്ങള്‍ ധാരാളം ഉണ്ടെങ്കിലും ബോധവല്‍ക്കരണമാണ് ഏറ്റവും ആവശ്യം.

രാജ്യത്തെ ഓരോ പൗരനും ഇത്തരം തിന്‍മകള്‍ക്കെതിരെ രംഗത്തുവരണം - അറുപത്തിയഞ്ചാം സ്വാതന്ത്ര്യദിന വേളയില്‍ രാജ്യത്തെ അഭിസംബോധനചെയ്യവേ രാഷ്ട്രപതി പറഞ്ഞു.
120 കോടി ജനങ്ങളുള്ള നമ്മുടെ രാജ്യത്ത് 21-ാം നൂറ്റാണ്ടിലും തുടരുന്ന സ്ത്രീധനം, ശൈശവ വിവാഹം, പെണ്‍ഭ്രൂണഹത്യ എന്നിവയ്‌ക്കെതിരെയുള്ള പോരാട്ടവും ശക്തമാക്കണം.

രാജ്യത്തെ വനിതാ സ്വയംസംഘങ്ങളുടെ വിജയം വനിതകള്‍ക്ക് സമസ്ത മേഖലയിലും അദ്ഭുതം കാണിക്കാന്‍ കഴിയുമെന്നതിന് ഉത്തമ ഉദാഹരണമാണ്.രാജ്യത്തെ ജനസംഖ്യയുടെ 68 ശതമാനവും ഗ്രാമീണമേഖലയില്‍ ജീവിക്കുന്നതിനാല്‍ കാര്‍ഷികമേഖലയില്‍ വീണ്ടും മുന്നേറ്റം അനിവാര്യമാണെന്നും രാഷ്ട്രപതി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക