Image

ലാനാ ന്യൂയോര്‍ക്ക്‌ കണ്‍വെന്‍ഷന്‍: കമ്മിറ്റികള്‍ പ്രവര്‍ത്തനം ആരംഭിച്ചു

ജോയിച്ചന്‍ പുതുക്കുളം Published on 16 August, 2011
ലാനാ ന്യൂയോര്‍ക്ക്‌ കണ്‍വെന്‍ഷന്‍: കമ്മിറ്റികള്‍ പ്രവര്‍ത്തനം ആരംഭിച്ചു
ന്യൂയോര്‍ക്ക്‌: 2011 ഒക്‌ടോബര്‍ 21,22 തീയതികളില്‍ ന്യൂയോര്‍ക്കില്‍ വെച്ച്‌ നടക്കുന്ന ലിറ്ററി അസോസിയേഷന്‍ ഓഫ്‌ നോര്‍ത്ത്‌ അമേരിക്ക (ലാന)യുടെ എട്ടാമത്‌ നാഷണല്‍ കണ്‍വെന്‍ഷനുള്ള ഒരുക്കങ്ങള്‍ അതിവേഗം പുരോഗമിക്കുന്നതായി പ്രസിഡന്റ്‌ ഏബ്രഹാം തെക്കെമുറി, സെക്രട്ടറി സാംസി കൊടുമണ്‍, ട്രഷറര്‍ വാസുദേവ്‌ പുളിക്കല്‍ എന്നിവര്‍ അറിയിച്ചു.

കണ്‍വെന്‍ഷന്റെ വിജയകരമായ നടത്തിപ്പിലേക്കായി വിവിധ കമ്മിറ്റികള്‍ രൂപീകരിച്ചു. ജനറല്‍ കണ്‍വീനറായി രാജു തോമസ്‌ (റീജിയണല്‍ കോര്‍ഡിനേറ്റര്‍, ന്യൂയോര്‍ക്ക്‌), രജിസ്‌ട്രേഷന്‍ ചെയര്‍പേഴ്‌സണായി റീനി മമ്പലം (കണക്‌ടിക്കട്ട്‌), പബ്ലിസിറ്റി ചെയര്‍മാനായി ഷാജന്‍ ആനിത്തോട്ടം (ഷിക്കാഗോ) എന്നിവരെ തെരഞ്ഞെടുത്തു. ജേക്കബ്‌ തോമസ്‌ (സുവനീര്‍), വര്‍ഗീസ്‌ ഫിലിപ്പോസ്‌ (ഫുഡ്‌ ആന്‍ഡ്‌ അക്കോമൊഡേഷന്‍), ബാബുക്കുട്ടി ദാനിയേല്‍, സുരേഷ്‌ കുറുപ്പ്‌ (ട്രാന്‍സ്‌പോര്‍ട്ടേഷന്‍) എന്നിവരാണ്‌ മറ്റ്‌ കമ്മിറ്റിയംഗങ്ങള്‍. ലാനാ വൈസ്‌ പ്രസിഡന്റ്‌ ജെ. മാത്യൂസ്‌, ലാനാ മുന്‍ പ്രസിഡന്റ്‌ പീറ്റര്‍ നീണ്ടൂര്‍ എന്നിവര്‍ കണ്‍വെന്‍ഷന്‍ പരിപാടികളുടെ ക്രമീകരണങ്ങള്‍ക്കായി മേല്‍നോട്ടം വഹിക്കുന്നു.

ന്യൂയോര്‍ക്കിലെ ഫ്‌ളോറല്‍ പാര്‍ക്കില്‍ നടക്കുന്ന വടക്കേ അമേരിക്കയിലെ മലയാളി സാഹിത്യപ്രവര്‍ത്തകരുടെ ബഹൃത്തായ ഈ കൂട്ടായ്‌മയില്‍ വിവിധ സാഹിത്യമേഖകളിലെ അനവധി വിഷയങ്ങളെക്കുറിച്ചുള്ള ചര്‍ച്ചാക്ലാസുകളും, സെമിനാറുകളുമുണ്ടായിരിക്കും. ഒക്‌ടോബര്‍ 21-ന്‌ വെള്ളിയാഴ്‌ച വൈകുന്നേരം നാലുമണിക്ക്‌ രജിസ്‌ട്രേഷനോടുകൂടി പരിപാടികള്‍ ആരംഭിക്കും. തുടര്‍ന്ന്‌ ഉദ്‌ഘാടന സമ്മേളനം, പൊതുസമ്മേളനത്തിനുശേഷം കാവ്യസന്ധ്യയാണ്‌. അമേരിക്കയിലെ അറിയപ്പെടുന്ന മലയാള കവികള്‍ പങ്കെടുക്കുന്ന കാവ്യസന്ധ്യയ്‌ക്കുശേഷം ബിസിനസ്‌ മീറ്റിംഗ്‌ നടക്കും. ലാനയുടെ അടുത്ത രണ്ടുവര്‍ഷത്തെ ഭാരവാഹികളെ ഈ സമ്മേളനത്തില്‍ വെച്ച്‌ തെരഞ്ഞെടുക്കുന്നതായിരിക്കും.

ഒക്‌ടോബര്‍ 22-ന്‌ ശനിയാഴ്‌ച രാവിലെ 9 മണി മുതല്‍ നോവല്‍, ചെറുകഥ, വിശ്വസാഹിത്യം എന്നീ വിഷയങ്ങളെ അധികരിച്ച്‌ ചര്‍ച്ചാ ക്ലാസുകള്‍ നടക്കും. വൈകിട്ട്‌ പൊതുസമ്മേളനത്തോടെ ലാനയുടെ എട്ടാമത്‌ ദേശീയ സമ്മേളനത്തിന്‌ കൊടിയിറങ്ങും.

കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നവര്‍ക്ക്‌ സമ്മേളന നഗറിന്‌ സമീപമുള്ള ഫ്‌ളോറല്‍ പാര്‍ക്ക്‌ മോട്ടോര്‍ ലോഡ്‌ജില്‍ ഒക്‌ടോബര്‍ ഒന്നുവരെ സൗജന്യനിരക്കില്‍ മുറികള്‍ ബുക്കുചെയ്യാവുന്നതാണ്‌. 1- 800- 255- 9680 എന്ന നമ്പരില്‍ വിളിച്ച്‌ `ലാന' എന്ന ഗ്രൂപ്പ്‌ കോഡ്‌ ഉപയോഗിക്കുക. മുന്‍കൂട്ടി വിവരം അറിയിക്കുന്നവര്‍ക്ക്‌ ന്യൂയോര്‍ക്കിവെ കെന്നഡി, ലഗോഡിയ എന്നീ എയര്‍പോര്‍ട്ടുകളില്‍ നിന്നും തിരിച്ചും സമ്മേളന നഗറിലേക്ക്‌ സൗജന്യ യാത്രാസൗകര്യം ഉണ്ടായിരിക്കുന്നതാണ്‌.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: രാജു തോമസ്‌ (516 812 6143), റീനി മമ്പലം (203 775 0772), ഷാജന്‍ ആനിത്തോട്ടം (847 322 1181) എന്നിവരുമായി ബന്ധപ്പെടുക. ഷാജന്‍ ആനിത്തോട്ടം അറിയിച്ചതാണിത്‌.
ലാനാ ന്യൂയോര്‍ക്ക്‌ കണ്‍വെന്‍ഷന്‍: കമ്മിറ്റികള്‍ പ്രവര്‍ത്തനം ആരംഭിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക