Image

ജയിലില്‍ നിരാഹാരം നടത്തും: ഹസ്സാരെ

Published on 16 August, 2011
ജയിലില്‍ നിരാഹാരം നടത്തും: ഹസ്സാരെ
ന്യൂഡല്‍ഹി: താന്‍ ജയിലില്‍ നിരാഹാരം അനുഷ്‌ഠിക്കുമെന്ന്‌ ഇന്ന്‌ നിരാഹാരസമരം നടത്താനിരിക്കെ അറസ്റ്റ്‌ ചെയ്യപ്പെട്ട അണ്ണാ ഹസ്സാരെ വെളിപ്പെടുത്തി. ജയിലില്‍നിന്ന്‌ വിട്ടയച്ചാല്‍ വീണ്ടും ജെ.പി പാര്‍ക്കില്‍ പോയി സമരം നടത്തുമെന്നും, തന്റെ അനുയായികള്‍ രാജ്യത്തെ ജയിലുകള്‍ നിറയ്‌ക്കും. രാജ്യത്തിനുവേണ്ടി ജയിലില്‍ പോകുന്നത്‌ കുറ്റകൃത്യമല്ലെന്ന്‌ അദ്ദേഹം പറഞ്ഞു.കേന്ദ്ര സര്‍ക്കാരിനെ താഴെയിറക്കാന്‍ താത്‌പര്യമില്ല. എന്നാല്‍ മാറ്റത്തിനുവേണ്ടിയുള്ള പോരാട്ടത്തിനിടെ സര്‍ക്കാര്‍ താഴെവീണാല്‍ അത്‌ കാര്യമാക്കില്ല. പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനോട്‌ ബഹുമാനം ഉണ്ടായിരുന്നു. എന്നാല്‍ ലോക്‌പാല്‍ ബില്ലിന്റെ കാര്യത്തില്‍ കപില്‍ സിബലിന്റെ ഭാഷയില്‍ തന്നെയാണ്‌ പ്രധാനമന്ത്രി സംസാരിക്കുന്നത്‌. കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കിയ ലോക്‌പാല്‍ ബില്ലിന്റെ കരടില്‍ വിശ്വാസമില്ല. മാറ്റത്തിനുവേണ്ടിയുള്ള പോരാട്ടമാണ്‌ താന്‍ തുടങ്ങുന്നത്‌. വിജയത്തിനായി അനിശ്ചിതകാല സമരം വേണ്ടിവന്നേക്കാം എന്നാല്‍ അന്തിമ വിജയം തങ്ങളുടേതാണെന്നും അദ്ദേഹം പ്രസ്‌താവിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക