Image

മോട്ടറോള മൊബിലിറ്റി ഗൂഗിള്‍ വാങ്ങുന്നു

Published on 16 August, 2011
മോട്ടറോള മൊബിലിറ്റി ഗൂഗിള്‍ വാങ്ങുന്നു
ലോസ്ആഞ്ചല്‍സ് : ലോകത്തെ മൊബൈല്‍ ഫോണ്‍ നിര്‍മാണ കമ്പനികളില്‍ പ്രമുഖരായ മോട്ടറോള മൊബിലിറ്റിയെ ഇന്റര്‍നെറ്റ് സേര്‍ച്ച് എഞ്ചിന്‍ ഭീമനായ ഗൂഗിള്‍ വാങ്ങുന്നു. 12,500,000,000 കോടി ഡോളറിനാണ് മോട്ടറോള മൊബിലിറ്റിയുമായി ഗൂഗിള്‍ കാരാറില്‍ എത്തിയത്. ഇരുകമ്പനികളും ഐക്യകണ്‌ഠേന കരാര്‍ അംഗീകരിച്ചെന്നും ഈ വര്‍ഷം അവസാനമോ 2012 ആദ്യമോ കമ്പനി കൈമാറുമെന്നും ഗൂഗിള്‍ - മോട്ടറോള മൊബിലിറ്റി അധികൃതര്‍ നടത്തിയ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.

മൊബൈല്‍ ഹാന്‍ഡ്‌സെറ്റുകളുടെ നിര്‍മാണം നഷ്ടത്തിലേയ്ക്കു നീങ്ങിയതേത്തുടര്‍ന്ന് ഈ വര്‍ഷം ആദ്യം മോട്ടറോള ഇന്‍കോപ്പറേഷന്‍ രണ്ടു സ്വതന്ത്ര കമ്പനികളായി വേര്‍പിരിഞ്ഞിരുന്നു. ഇതില്‍ മൊബൈല്‍ ഫോണ്‍ നിര്‍മാണ വിഭാഗമാണ് മോട്ടറോള മൊബിലിറ്റി. നെറ്റ്‌വര്‍ക്ക് ഉപകരണങ്ങ
ള്‍ ‍, എന്റര്‍പ്രൈസസ്‌ ആന്‍ഡ് പബ്ലിക് സേഫ്റ്റി ബിസിനസ് തുടങ്ങിയ കാര്യങ്ങളാണ് മോട്ടറോള സൊല്യൂഷന്‍സ് കൈകാര്യം ചെയ്യുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക