കേന്ദ്ര സര്‍ക്കാര്‍ ഏകാധിപതികളെപ്പോലെ പെരുമാറുന്നു: വി.എസ്
Published on 16 August, 2011
തിരുവനന്തപുരം: പ്രമുഖ ഗാന്ധിയന്‍ അണ്ണാ ഹസ്സാരെയെ അറസ്റ്റ് ചെയ്ത കേന്ദ്ര
സര്‍ക്കാര്‍ ഏകാധിപതികളെപ്പോലെ പെരുമാറുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.
അച്യുതാനന്ദന് വ്യക്തമാക്കി. അഴിമതിക്കെതിരെ വിമര്‍ശനം ഉന്നയിക്കാന്‍ ആരെയും
അനുവദിക്കില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ ഇതോടെ വ്യക്തമാക്കിയിരിക്കുന്നതെന്നും
വി.എസ്. കൊച്ചിയില്‍ പറഞ്ഞു.
അണ്ണാ ഹസ്സാരെയുടെ സമരരീതിയില്‍
സി.പി.എമ്മിന് അഭിപ്രായ ഭിന്നതയുണ്ടെങ്കിലും സമരത്തെ എതിര്‍ത്തിട്ടില്ല. കേന്ദ്രം
ഏകാധിപതികളുടെ രീതിയാണ് സ്വീകരിച്ചിരിക്കുന്നതെന്നും അത് ആദ്യമായി ചെയ്തത്
ഇന്ദിരാഗാന്ധിയാണെന്നും വി.എസ്. വ്യക്തമാക്കി. ഹസാരെയുടെ സമരത്തിന് ഐക്യദാര്‍ഢ്യം
പ്രകടിപ്പിച്ച് തിരുവനന്തപുരം പൗരാവലിയുടെ ആഭിമുഖ്യത്തില്‍ രക്തസാക്ഷി
മണ്ഡപത്തില്‍ നടക്കുന്ന ഉപവാസം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥകാലത്തെ ഓര്‍മ്മിപ്പിക്കുന്ന നടപടികളാണ്
ഇപ്പോള്‍ നടക്കുന്നതെന്ന് ഒ.രാജഗോപാല്‍ പറഞ്ഞു
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല