Image

തേവര കോളജ്‌ പ്രിന്‍സിപ്പല്‍ ഫാ. ജോര്‍ജ്‌ കോയിക്കരയ്‌ക്ക്‌ ഷിക്കാഗോയില്‍ സ്വീകരണം നല്‍കി

ജോയിച്ചന്‍ പുതുക്കുളം Published on 17 August, 2011
തേവര കോളജ്‌ പ്രിന്‍സിപ്പല്‍ ഫാ. ജോര്‍ജ്‌ കോയിക്കരയ്‌ക്ക്‌ ഷിക്കാഗോയില്‍ സ്വീകരണം നല്‍കി
ഷിക്കാഗോ: അമേരിക്കന്‍ സന്ദര്‍ശനത്തിനെത്തിയ തേവര സേക്രട്ട്‌ ഹാര്‍ട്ട്‌ കോളജിന്റെ മുന്‍ പ്രിന്‍സിപ്പാളും, തേവര സി.എസ്‌.ബി.ഇ ഫൗണ്ടര്‍ പ്രിന്‍സിപ്പാളും ഇപ്പോഴത്തെ ഡയറക്‌ടറുമായ ഫാ. ജോര്‍ജ്‌ കോയിക്കരയ്‌ക്ക്‌ ഷിക്കാഗോയില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ഹൃദ്യമായ സ്വീകരണം നല്‍കി.

ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രല്‍ ദേവാലയത്തില്‍ കഴിഞ്ഞ ഞായറാഴ്‌ച രാവിലെ 11 മണിക്ക്‌ കോയിക്കര അച്ചന്‍ ദിവ്യബലിയര്‍പ്പിച്ചു. വിശുദ്ധ കുര്‍ബാനയ്‌ക്കുശേഷം പൂര്‍വ്വ വിദ്യാര്‍ഥികളായ സാജു ആന്റണി, സണ്ണി ഇണ്ടിക്കുഴി, ജോസ്‌ മണ്ണംഞ്ചേരിയില്‍ എന്നിവര്‍ സംസാരിച്ചു. തങ്ങളുടെ കലാലയ ജീവിതാനുഭവങ്ങള്‍ വിലപ്പെട്ടതായിരുന്നുവെന്നും കോളജ്‌ ജീവിതം ഏറ്റവും അഭിമാനകരമായിരുന്നുവെന്നും പ്രാസംഗികര്‍ അനുസ്‌മരിച്ചു.

യു.ജി.സിയുടെ ഓട്ടോണമസ്‌ ബോഡിയായ എന്‍.എ.സി.സി അക്രഡിറ്റേഷന്‍ കൗണ്‍സില്‍, തേവര കോളജിനെ `കോളജ്‌ വിത്ത്‌ പൊട്ടന്‍ഷ്യല്‍ ഫോര്‍ എക്‌സലന്‍സ്‌' എന്ന പദവിയിലേക്ക്‌ ഉയര്‍ത്തിയിരിക്കുകയാണ്‌. അടുത്തകാലത്ത്‌ പെണ്‍കുട്ടികള്‍ക്കുവേണ്ടി പുതിയ ഒരു ലേഡീസ്‌ ഹോസ്റ്റല്‍ കോളജില്‍ ആരംഭിച്ചിട്ടുണ്ട്‌. അതുപോലെതന്നെ വിവിധ ഉദ്ദേശ്യങ്ങളോടെയുള്ള ഒരു ഇന്‍ഡോര്‍ സ്റ്റേഡിയം പണിയുന്നതിനുള്ള പ്രാരംഭ നടപടികള്‍ നടന്നുവരുന്നുവെന്നും അച്ചന്‍ ജോര്‍ജ്‌ അച്ചന്‍ പറഞ്ഞു.

തനിക്ക്‌ നല്‍കിയ സ്‌നേഹോഷ്‌മളമായ സ്വീകരണത്തിന്‌ നന്ദി പറഞ്ഞുകൊണ്ട്‌ ഫാ. ജോര്‍ജ്‌ കോയിക്കര സംസാരിച്ചു. പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനകളുടെ പ്രസക്തിയെക്കുറിച്ച്‌ സംസാരിച്ച അദ്ദേഹം തേവര കോളജ്‌ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന ശക്തിപ്പെടുത്തി മുന്നോട്ടുപോകണമെന്ന്‌ ഉത്‌ബോധിപ്പിച്ചു.

സംഘടനയുടെ ഭാവി പ്രവര്‍ത്തനങ്ങളെക്കുറിച്ച്‌ കൂടുതല്‍ അറിയുവാന്‍ ബന്ധപ്പെടുക: ഹെരാള്‍ഡ്‌ ഫിഗരേദോ (630 963 7795) ഇമെയില്‍: herald50@aol.com
തേവര കോളജ്‌ പ്രിന്‍സിപ്പല്‍ ഫാ. ജോര്‍ജ്‌ കോയിക്കരയ്‌ക്ക്‌ ഷിക്കാഗോയില്‍ സ്വീകരണം നല്‍കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക