Image

ജസ്റ്റിസ് സൗമിത്ര സെന്നിനെതിരായ ഇംപീച്ച്‌മെന്റ് നടപടികള്‍ ആരംഭിച്ചു

Published on 17 August, 2011
ജസ്റ്റിസ് സൗമിത്ര സെന്നിനെതിരായ ഇംപീച്ച്‌മെന്റ് നടപടികള്‍ ആരംഭിച്ചു
ന്യൂഡല്‍ഹി: കോല്‍ക്കത്ത ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സൗമിത്ര സെന്നിനെതിരായ ഇംപീച്ച്‌മെന്റ് നടപടികള്‍ രാജ്യസഭയില്‍ തുടങ്ങി. സെന്നിനെതിരായ ആരോപണങ്ങള്‍ അന്വേഷിച്ച സമതി ചെയര്‍മാന്‍ സീതാറാം യെച്ചൂരിയാണ് ഇംപീച്ച്‌മെന്റ് പ്രമേയം അവതരിപ്പിച്ചത്. സൗമിത്ര സെന്നും സഭയില്‍ ഹാജരായിരുന്നു. കോടതി നടപടികള്‍ക്ക് സമാനമായിട്ടായിരിക്കും പ്രമേയം പരിഗണിക്കുമ്പോള്‍ രാജ്യസഭയിലെ നടപടിക്രമങ്ങള്‍ ‍. സാമ്പത്തിക ക്രമക്കേടാണ് ജസ്റ്റിസ് സെന്നിനെതിരേ ആരോപിക്കപ്പെട്ട കുറ്റം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക