Image

ഒരുമാസം നിരാഹാരത്തിന്‌ അനുമതി വേണം; ഹസ്സാരെ ജയില്‍ മോചനത്തിന്‌ വിസമ്മതിച്ചു

Published on 17 August, 2011
ഒരുമാസം നിരാഹാരത്തിന്‌ അനുമതി വേണം; ഹസ്സാരെ ജയില്‍ മോചനത്തിന്‌ വിസമ്മതിച്ചു
ന്യൂഡല്‍ഹി: അഴിമതിക്കെതിരേ ഒരുമാസമെങ്കിലും അനുവദിക്കണമെന്ന്‌ അണ്ണാ ഹസ്സാരെ ആവശ്യപ്പെട്ടു. എന്നാല്‍ നിര്‍ദേശത്തോട്‌ അധികൃതര്‍ അനുകൂലമായ നിലപാട്‌ സ്വീകരിക്കാത്തതില്‍ പ്രതിക്ഷേധിച്ച്‌ അണ്ണാ ഹസ്സാരെ ജയിലില്‍ നിന്നും പുറത്തിറങ്ങാന്‍ വിസമ്മതിച്ചു.

ഡലഹിയിലെ രാംലീല മൈതാനം സമരവേദിയാക്കാന്‍ പോലീസ്‌ അനുമതി നല്‍കിയിരുന്നു. ഇപ്പോള്‍ പോലീസ്‌ മുന്നോട്ടു വച്ചിട്ടുള്ള സമയപരിധി സംബന്ധിച്ചാണ്‌ ഇപ്പോള്‍ തര്‍ക്കം നിലനില്‍ക്കുന്നത്‌. ഇന്നലെ തന്നെ അന്നാ ഹസാരെയെ മോചിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നെങ്കിലും നിരാഹാര സമരത്തിന്‌ ഡല്‍ഹി പോലീസ്‌ ഉപാധികള്‍ വച്ചതോടെ ജയില്‍ വിട്ടിറങ്ങാന്‍ ഹസാരെ വിസമ്മതിക്കുകയായിരുന്നു.

സ്വാമി അഗ്നിവേശ്‌, ശ്രീ ശ്രീ രവിശങ്കര്‍ എന്നിവരെ മധ്യസ്ഥരാക്കിയാണ്‌ സര്‍ക്കാര്‍ അന്നാ ഹസാരെയുമായി ചര്‍ച്ച നടത്തുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക