Image

നിരുപാധിക സമരം നടത്താന്‍ ഹസ്സാരെയ്‌ക്ക്‌ അനുമതി നല്‍കി

Published on 17 August, 2011
നിരുപാധിക സമരം നടത്താന്‍ ഹസ്സാരെയ്‌ക്ക്‌ അനുമതി നല്‍കി
ന്യൂഡല്‍ഹി: അവസാനം സര്‍ക്കാര്‍ അണ്ണാ ഹസ്സാരെയുടെ ആവശ്യങ്ങള്‍ക്ക്‌ മുന്നില്‍ മുട്ടിമടക്കി. സര്‍ക്കാര്‍ നിരുപാധികം നിരാഹാര സത്യഗ്രഹം നടത്താനും സത്യഗ്രഹം നടത്താന്‍ വിശാലമായ രാംലീലാ മൈതാനി അനുവദിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. ജനങ്ങളുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്നാണ്‌ മനംമാറ്റം.

പകല്‍ മുഴുവന്‍ നീണ്ട മാരത്തോണ്‍ ചര്‍ച്ചകള്‍ക്കൊടുവിലാണ്‌ ഹസാരെയുടെ എല്ലാ ആവശ്യങ്ങളും അനുവദിച്ചുകൊടുക്കാന്‍ സര്‍ക്കാര്‍ പൊലീസിന്‌ നിര്‍ദേശം നല്‍കിയത്‌. ഏഴു ദിവസം കൊണ്ട്‌ സത്യഗ്രഹം അവസാനിപ്പിക്കണമെന്ന ആവശ്യം പൊലീസ്‌ മുന്നോട്ടുവെച്ചെങ്കിലും, ഹസാരെ വഴങ്ങിയില്ല. വേണ്ടിവന്നാല്‍ സമയപരിധി നീട്ടിക്കൊടുക്കാമെന്ന വാഗ്‌ദാനവും അംഗീകരിച്ചില്ല. നേരത്തെ ആവശ്യപ്പെട്ടതുപോലെ 30 ദിവസത്തെ സമരത്തിന്‌ അനുമതി വേണമെന്ന്‌ ഹസാരെ വാദിച്ചു. തീരുമാനം വൈകിയപ്പോഴാണ്‌ തിഹാര്‍ ജയിലില്‍ ഒരു രാത്രി കൂടി തുടരാമെന്ന്‌ തീരുമാനിച്ചത്‌. ഇത്രയും ദിവസത്തെ സമരം അനുവദിക്കാതെ നിവൃത്തിയില്ലാത്ത സ്ഥിതിയിലാണ്‌ സര്‍ക്കാര്‍.

നേരത്തെ ന്യൂഡല്‍ഹിയിലെ ജെ.പി പാര്‍ക്കില്‍ മൂന്നു ദിവസത്തെ സമരത്തിനാണ്‌ അനുമതി നല്‍കിയിരുന്നത്‌. പരിസരങ്ങളില്‍ നിരോധാജ്ഞ പ്രഖ്യാപിക്കുകയും ചെയ്‌തു. പിന്നീട്‌ അതും വിലക്കി. നേരത്തെ മുന്നോട്ടുവെച്ച അസാധാരണ ഉപാധികളെല്ലാം പിന്‍വലിക്കാന്‍ പൊലീസ്‌ തയാറായതായും റിപ്പോര്‍ട്ടുണ്ട്‌.
നിരുപാധിക സമരം നടത്താന്‍ ഹസ്സാരെയ്‌ക്ക്‌ അനുമതി നല്‍കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക