Image

ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ക്ക്‌ പൊലീസ്‌ സംരക്ഷണം നല്‍കാന്‍ ഉത്തരവ്‌

Published on 19 August, 2011
ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ക്ക്‌ പൊലീസ്‌ സംരക്ഷണം നല്‍കാന്‍ ഉത്തരവ്‌
കണ്ണൂര്‍: സി.പി.എമ്മില്‍ നിന്ന്‌ പുറത്താക്കപ്പെട്ട ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ക്ക്‌ പൊലീസ്‌ സംരക്ഷണം നല്‍കാന്‍ മുഖ്യമന്ത്രി ഉത്തരവ്‌ നല്‍കി. ബെര്‍ലിന്റെ വീടിനും സംരക്ഷണം നല്‍കണമെന്ന്‌ കണ്ണൂര്‍ ജില്ലാ കളക്ടറോട്‌ മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്‌. പാര്‍ട്ടി വിലക്ക്‌ ലംഘിച്ച്‌ പ്രതിപക്ഷ നേതാവ്‌ വി.എസ്‌ അച്യുതാനന്ദന്‍ ബെര്‍ലിന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തിയതോടെയാണ്‌ ബെര്‍ലിന്‍ ഇടക്കാലത്തിനുശേഷം വീണ്ടും ശ്രദ്ധേയമായത്‌. പാര്‍ട്ടി അച്ചടക്കം ലംഘിച്ചതിന്റെ പേരിലാണ്‌ കുഞ്ഞനന്തന്‍ നായരെ പാര്‍ട്ടി പുറത്താക്കിയത്‌.

ഇതിനിടെ പാര്‍ട്ടി സെക്രട്ടറി പിണറായി വിജയനെതിരേ ബര്‍ലിന്‍ രൂക്ഷമായ വിമര്‍ശമുര്‍യത്തി. മുസ്‌ലിംലീഗ്‌ നേതാവ്‌ കുഞ്ഞാലിക്കുട്ടിയെ ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍നിന്ന്‌ രക്ഷിച്ചത്‌ സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനാണെന്ന്‌ ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍. ലീഗിനെ സി.പി.എമ്മുമായി സഹകരിപ്പിക്കാന്‍ പാലോളി മുഹമ്മദ്‌കുട്ടി, ടി. ശിവദാസ മേനോന്‍ എന്നിവര്‍ ഉള്‍പ്പെടെ മൂന്നു നേതാക്കളെ പിണറായി പാണക്കാട്ടേക്ക്‌ അയച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.പാണക്കാട്ടെ ബിരിയാണി ചര്‍ച്ച പിണറായിയുടെ അടവുനയമായിരുന്നു. കുഞ്ഞാലിക്കുട്ടിയെ ഐസ്‌ക്രീം കേസില്‍പെട്ടപ്പോള്‍ പിണറായി വിജയനാണ്‌ രക്ഷിച്ചതെന്നും കുഞ്ഞനന്തന്‍ നായര്‍ ആരോപിച്ചിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക