Image

പ്രവാസികളുടെ നാട്ടിലെനിക്ഷേപത്തിന്‌ സുരക്ഷിതത്വമൊരുക്കും: മന്ത്രി

Published on 19 August, 2011
പ്രവാസികളുടെ നാട്ടിലെനിക്ഷേപത്തിന്‌ സുരക്ഷിതത്വമൊരുക്കും: മന്ത്രി
കോട്ടയം: വിദേശത്ത്‌ ജോലിചെയ്യുന്ന പ്രവാസികളുടെ നാട്ടിലുള്ള വിവിധ ധനകാര്യസ്ഥാപനങ്ങളിലെ നിക്ഷേപങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ നിയമം കൊണ്ടുവരുമെന്ന്‌ മന്ത്രി കെ.എം.മാണി. ഫ്‌ളാറ്റ്‌ നിര്‍മാണ പദ്ധതികളിലൂടെ പണം തട്ടുന്നത്‌ തടയാനുള്ള നിയമവും പരിഗണനയിലാണ്‌. സേവനവകാശ നിയമവും ഈ വര്‍ഷം തന്നെ കൊണ്ടുവരാനാകുമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളില്‍ നിന്ന്‌ നിക്ഷേപം വാങ്ങി മുങ്ങുന്ന സ്ഥാപനങ്ങളെക്കുറിച്ചുള്ള പരാതി വ്യാപകമായതിനെ തുടര്‍ന്നാണ്‌ പുതിയ നിയമനിര്‍മ്മാണം നടത്തുന്നത്‌. കോട്ടയം പ്രസ്‌ ക്ലബ്ബ്‌ സംഘടിപ്പിച്ച മീറ്റ്‌ ദ്‌ പ്രസ്‌ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക