ഷിക്കാഗോ: പ്രധാനമന്ത്രിമാരായിരുന്ന ഇന്ദിരാഗാന്ധിയുടേയും രാജീവ് ഗാന്ധിയുടേയും
പ്രിന്‍സിപ്പല്‍ സെക്രട്ടറി, ബ്രിട്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍,
തമിഴ്നാട്ടിലും മഹാരാഷ്ട്രയിലും ഗവര്‍ണ്ണര്‍, രാജ്യസഭാംഗം എന്നിങ്ങനെ
ഉന്നതപദവികളില്‍ ദീര്‍ഘകാലം സേവനം അനുഷ്ഠിച്ച ഡോ. പി.സി. അലക്സാണ്ടറുടെ
നിര്യാണത്തില്‍ ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ഷിക്കാഗോ ചാപ്റ്റര്‍
പ്രസിഡന്റ് സതീശന് നായരുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ അനുശോചനം അറിയിച്ചു.
അനുശോചന യോഗത്തില്‍ തോമസ് മാത്യു, അഗസ്റ്റിന് കരിംങ്കുറ്റിയില്‍, ഡോ.
സാല്‍ബി ചേന്നോത്ത്, ഡൊമിനിക് തെക്കേത്തല, ജോണ്‍ ഇലക്കാട്ട്, ബാബു മാത്യു,
സൈമണ്‍ ചാക്കോ, വര്‍ഗീസ് മാളിയേക്കല്‍, ജോസ് ജോര്‍ജ്, സന്തോഷ് നായര്‍,
സത്യജിത്, ലൂക്കോസ് പറ്റിയാല്‍, മാത്യൂസ്, കുര്യന് ഈശോ, ആന്‍ഡ്രൂസ്
തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.