കൊച്ചി: വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ലേബര്‍ ഇന്ത്യ പബ്ലിക്
സ്കൂള്‍, യൂത്ത് ഇന്ത്യ എന്നിവരുടെ സഹകരണത്തോടെ നടത്തുന്ന ശുചിത്വ ഭാരതയാത്ര
ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ നടത്തും. കാഷ്മീര്‍ മുതല്‍ കന്യാകുമാരി വരെയുള്ള
യാത്ര ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലാണു സംഘടിപ്പിച്ചിരിക്കുന്നതെന്നു വേള്‍ഡ്
മലയാളി കൗണ്‍സിലിന്റെ ഇന്ത്യ റീജിയന് ചെയര്മാന് ജോര്‍ജ് കുളങ്ങര
വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ക്ലീന്‍ ഇന്ത്യ ഗ്രീന്‍ ഇന്ത്യ എന്ന സന്ദേശവുമായി
നട ത്തുന്ന യാത്രയില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു പ്ലാസ്റ്റിക്
മാലിന്യങ്ങള്‍ ശേഖരിച്ചു സംസ്കരണ കേന്ദ്രങ്ങളിലെത്തിക്കും. അതതു സ്ഥലങ്ങളിലെ
വിദ്യാലയങ്ങളുടെ സഹകരണത്തോടെയാണു പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കുന്നത്.
ഒക്ടോബറില്‍ മുഖ്യമന്ത്രി യാത്ര ഫ്ളാഗ്ഓഫ് ചെയ്യും.