Image

കരിമേഘം: വിമാന സര്‍വീസ്‌ താളെതെറ്റുന്നു

Published on 25 May, 2011
കരിമേഘം: വിമാന സര്‍വീസ്‌ താളെതെറ്റുന്നു
ലണ്ടന്‍: ഐസ്‌ലന്‍ഡിലുണ്ടായ അഗ്‌നിപര്‍വത സ്‌ഫോടനത്തിന്റെ ഫലമായി ഉണ്ടായ കരിമേഘങ്ങള്‍ വിമാന സര്‍വീസിന്റെ താളം തെറ്റിക്കുന്നു. സ്‌ഫോടനത്തിന്റെ ഫലമായി ആകാശത്തേക്ക്‌ ഉയര്‍ന്ന ചാരവും പുകയും മൂലം 200- 250 വിമാനങ്ങള്‍ ഇതുവരെ റദ്ദാക്കി. വടക്കന്‍ അയര്‍ലന്‍ഡ്‌, സ്‌കോട്‌ലന്‍ഡ്‌, സ്‌കാന്‍ഡിനേവിയയുടെ ചിലഭാഗങ്ങള്‍ എന്നിവിടങ്ങളിലെ അഞ്ഞൂറിലേറെ വിമാന സര്‍വീസുകള്‍ ഉടന്‍ റദ്ദാക്കേണ്ടി വരുമെന്ന്‌ യൂറോപ്പിലെ വിമാനഗതാഗതം നിയന്ത്രിക്കുന്ന യൂറോ കണ്‍ട്രോള്‍ അറിയിച്ചു. കരിമേഘം മൂലം യുഎസ്‌ പ്രസിഡന്റ്‌ ബറാക്‌ ഒബാമ തന്റെ അയര്‍ലന്‍ഡ്‌ സന്ദര്‍ശനത്തിന്റെ ദൈര്‍ഘ്യം വെട്ടിക്കുറച്ചു. ശനിയാഴ്‌ചയാണ്‌ അഗ്‌നിപര്‍വത സ്‌ഫോടനം ഉണ്ടായത്‌. 20 കിലോമീറ്റര്‍ ഉയരത്തിലേക്കു ചാരവും പുകയും വമിക്കുകയും വളരെ വേഗം ചുറ്റുപാടുകളിലേക്ക്‌ വ്യാപിക്കുകയുമായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക