15 തോക്കുകളുമായി കള്ളക്കടത്ത് സംഘത്തിലെ ദമ്പതികളെ പിടികൂടി
Published on 21 August, 2011
ലഖ്നൗ: 15-ഓളം തോക്കുകളും നിരവധി ആയുധങ്ങളുമായി കള്ളക്കടത്ത് സംഘത്തിലെ ദമ്പതികളെ
പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ ഫിറോസബാദ് ജില്ലയില്‍ വെച്ചാണ്
ഇവര്‍ അറസ്റ്റിലായത്. സംഘാംഗങ്ങള്‍ക്ക് ആയുധങ്ങള്‍ എത്തിച്ചുകൊടുക്കാനായി എത്തിയ
വേളയിലാണ് ഇവര്‍ അറസ്റ്റിലാകുന്നത്. നാല് വര്‍ഷമായി വിവിധ സംസ്ഥാനങ്ങളിലായി
ഇവര്‍ ആയുധകടത്ത് നടത്തിവരികയായിരുന്നുവെന്ന് പ്രാഥമിക അന്വേഷണത്തില്‍
മനസ്സിലായതായി പൊലീസ് പറഞ്ഞു. കൂടുതല്‍ അന്വേഷണങ്ങള്‍ നടന്നുവരുന്നതായി പോലീസ്
അറിയിച്ചു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല