Image

നായര്‍ ബെനവലന്റ്‌ അസോസ്സിയേഷന്റെ ഓണാഘോഷം സെപ്‌തംബര്‍ 18ന്‌

മൊയ്‌തീന്‍ പുത്തന്‍ചിറ Published on 22 August, 2011
നായര്‍ ബെനവലന്റ്‌ അസോസ്സിയേഷന്റെ ഓണാഘോഷം സെപ്‌തംബര്‍ 18ന്‌
ന്യൂയോര്‍ക്ക്‌: നായര്‍ ബെനവലന്റ്‌ അസോസ്സിയേഷന്റെ ഇക്കൊല്ലത്തെ ഓണാഘോഷം സെപ്‌തംബര്‍ 18 ഞായറാഴ്‌ച ക്വീന്‍സ്‌ ഹൈസ്‌കൂള്‍ ഓഫ്‌ ടീച്ചിംഗ്‌ (ഗ്ലെന്‍ ഓക്‌സ്‌ സ്‌കൂള്‍, 74-20 കോമണ്‍വെല്‍ത്ത്‌ ബൗളിവാഡ്‌, ബെല്ലറോസ്‌, ന്യൂയോര്‍ക്ക്‌ 11426) ഓഡിറ്റോറിയത്തില്‍ വച്ച്‌ നടത്തുന്നു.

രാവിലെ പതിനൊന്നു മണിക്ക്‌ ആരംഭിക്കുന്ന ആഘോഷച്ചടങ്ങുകളില്‍ വിവിധ സാമൂഹിക-സാംസ്‌കാരിക നേതാക്കള്‍ പങ്കെടുക്കും. വിഭവസമൃദ്ധമായ ഓണസദ്യ, വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍, നൃത്തനൃത്യങ്ങള്‍ എന്നിവകൊണ്ട്‌ ഇത്തവണത്തെ ഓണം വര്‍ണ്ണശബളമാകുമെന്ന്‌  സംഘാടകര്‍ പറഞ്ഞു. അത്തപ്പൂവിടീല്‍, മാവേലിമന്നന്‌ വരവേല്‌പ്‌, കൈകൊട്ടിക്കളി മുതലായവയും ഉണ്ടായിരിക്കുന്നതാണ്‌.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: സുനില്‍ നായര്‍ 516 233 1160, ശ്രീമതി വനജ നായര്‍ 516 742 6902, ജയപ്രകാശ്‌ നായര്‍ 845 507 2621, ശ്രീമതി കല സതീഷ്‌ 516 520 5053, ജനാര്‍ദ്ദനന്‍ തോപ്പില്‍ 516 216 5334, അപ്പുക്കുട്ടന്‍ നായര്‍ 845 268 2992.www.nairsusa.org
നായര്‍ ബെനവലന്റ്‌ അസോസ്സിയേഷന്റെ ഓണാഘോഷം സെപ്‌തംബര്‍ 18ന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക