Image

ഷിക്കാഗോയില്‍ വോളിബോള്‍ ടൂര്‍ണ്ണമെന്റ്‌ ഓഗസ്റ്റ്‌ 27-ന്‌

ജോയിച്ചന്‍ പുതുക്കുളം Published on 23 August, 2011
ഷിക്കാഗോയില്‍ വോളിബോള്‍ ടൂര്‍ണ്ണമെന്റ്‌ ഓഗസ്റ്റ്‌ 27-ന്‌
ഷിക്കാഗോ: എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഓഫ്‌ കേരളാ ചര്‍ച്ചസ്‌ ഇന്‍ ഷിക്കാഗോയുടെ ആഭിമുഖ്യത്തില്‍ പ്രഥമ വോളിബോള്‍ ടൂര്‍ണമെന്റ്‌ നടത്തപ്പെടുന്നു. ഓഗസ്റ്റ്‌ 27-ന്‌ ശനിയാഴ്‌ച ഉച്ചകഴിഞ്ഞ്‌ 2 മണിക്ക്‌ ഇറ്റാസ്‌കാ പാര്‍ക്ക്‌ ഡിസ്‌ട്രിക്‌ട്‌ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ (350 E. Irving Park Rd, Itasca, IL 60143) വെച്ചാണ്‌ മത്സരം നടത്തുന്നത്‌.

ഷിക്കാഗോയിലേയും പരിസര പ്രദേശങ്ങളിലേയും കത്തോലിക്കാ, മാര്‍ത്തോമാ, യാക്കോബായ, ഓര്‍ത്തഡോക്‌സ്‌, സി.എസ്‌.ഐ തുടങ്ങിയ 16 എപ്പിസ്‌കോപ്പല്‍ ദേവാലയങ്ങളുടെ കൂട്ടായ്‌മയാണ്‌ ഷിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സില്‍.

വിവിധ ഇടവകകളില്‍ നിന്നും പത്തിലധികം ടീമുകള്‍ ഇതിനോടകം രജിസ്റ്റര്‍ ചെയ്‌തുകഴിഞ്ഞു. ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക്‌ ബെഞ്ചമിന്‍ തോമസ്‌, രഞ്‌ജന്‍ ഏബ്രഹാം എന്നിവര്‍ സ്‌പോണ്‍സര്‍ ചെയ്‌ത എവര്‍ റോളിംഗ്‌ ട്രോഫികള്‍ നല്‍കുന്നതാണ്‌.

ബെസ്റ്റ്‌ ഒഫന്‍സ്‌, ബെസ്റ്റ്‌ ഡിഫന്‍സ്‌, മോസ്റ്റ്‌ വാല്യുവബിള്‍ പ്ലെയര്‍ എന്നീ സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക്‌ രാജു വര്‍ഗീസ്‌ സ്‌പോണ്‍സര്‍ ചെയ്‌ത ട്രോഫികളും, ഒന്നും രണ്ടും സ്ഥാനം നേടുന്ന ടീം അംഗങ്ങള്‍ക്ക്‌ ജേക്കബ്‌ കെ. ജോര്‍ജ്‌ (ഷാജി) സ്‌പോണ്‍സര്‍ ചെയ്‌ത വ്യക്തിഗത ട്രോഫികളും നല്‍കുന്നതാണ്‌.

ഈ മത്സരം കാണുന്നതിനും, മത്സരാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതിനും, സഭകള്‍ തമ്മിലുള്ള കൂട്ടായ്‌മ വര്‍ദ്ധിപ്പിക്കുന്നതിനും വേണ്ടി സംഘടിപ്പിക്കുന്ന ഈ ടൂര്‍ണമെന്റിലേക്ക്‌ ഏവരുടേയും സാന്നിധ്യ സഹകരണം എക്യൂമെനിക്കല്‍ കൗണ്‍സില്‍ പ്രസിഡന്റ്‌ വന്ദ്യ കോര്‍എപ്പിസ്‌കോപ്പ സ്‌കറിയാ തെലാപ്പള്ളിയും, മറ്റ്‌ സംഘാടകരും ക്ഷണിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ താഴെപ്പറയുന്ന കോര്‍ഡിനേറ്റേഴ്‌സുമായി ബന്ധപ്പെടുക: ബെഞ്ചമിന്‍ തോമസ്‌ (847 529 4600), രഞ്ചന്‍ ഏബ്രഹാം (847 287 0661), ജോണ്‍സണ്‍ വള്ളിയില്‍ (847 830 7276).
ഷിക്കാഗോയില്‍ വോളിബോള്‍ ടൂര്‍ണ്ണമെന്റ്‌ ഓഗസ്റ്റ്‌ 27-ന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക