Image

ചിക്കാഗോ മലയാളി അസോസിയേഷന്‍ സീനിയര്‍ സിറ്റിസണ്‍ , വനിതാ സമ്മേളനം ഓഗസ്റ്റ് 26 ന്

Published on 23 August, 2011
ചിക്കാഗോ മലയാളി അസോസിയേഷന്‍ സീനിയര്‍ സിറ്റിസണ്‍ , വനിതാ സമ്മേളനം ഓഗസ്റ്റ് 26 ന്
ചിക്കാഗോ : ചിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സീനിയര്‍ സിറ്റിസണ്‍ സമ്മേളനവും, വനിതാ സമ്മേളനവും ഓഗസ്റ്റ് 26-ാം തീയതി വെള്ളിയാഴ്ച നടത്തപ്പെടുന്നു. വെള്ളിയാഴ്ച വൈകുന്നേരം 6.30 ന് മോട്ടണ്‍ഗ്രോവിലുള്ള ചൈനാ ടൗണ്‍ റസ്റ്റോറന്റിലാണ് സമ്മേളനങ്ങള്‍ നടത്തപ്പെടുന്നതെന്ന് ചിക്കാഗോ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ അറിയിച്ചു.

ചിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഇദംപ്രഥമായാണ് സീനിയര്‍ സിറ്റിസണ്‍ സമ്മേളനവും, വനിതാ സമ്മേളനവും നടത്തപ്പെടുന്നത്. സീനിയര്‍ സിറ്റിസണ്‍സിനെയും വനിതകളെയും സമൂഹത്തിന്റെ മുഖ്യധാരയില്‍ എത്തിക്കുന്നതിനും അവരുടെ പ്രവര്‍ത്തനപരിചയം സമൂഹനന്മയ്ക്കുവേണ്ടി ഉപയോഗിക്കുന്നതിനുമായാണ് ഈ സമ്മേളനംകൊണ്ട് ഉദ്ദേശിക്കുന്നത്.

ചിക്കാഗോ മലയാളി അസോസിയേഷന്‍ വനിതകള്‍ക്കായി തുടങ്ങിയ വിമന്‍സ് ഫോറത്തിന് നേതൃത്വം നല്‍കുന്നത് ജെസ്സി റിന്‍സിയാണ്. സീനിയര്‍ സിറ്റിസണ്‍സ് ഫോറവും 26-ാം തീയതി തുടക്കം കുറിക്കും.

റിപ്പോര്‍ട്ട് : ജോര്‍ജ് തോട്ടപ്പുറം
ചിക്കാഗോ മലയാളി അസോസിയേഷന്‍ സീനിയര്‍ സിറ്റിസണ്‍ , വനിതാ സമ്മേളനം ഓഗസ്റ്റ് 26 ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക