Image

വ്യാജ ഓണ്‍ലൈന്‍ എക്കൗണ്ട് വഴി ഒരു ലക്ഷംരൂപ കവര്‍ന്നു

Published on 23 August, 2011
വ്യാജ ഓണ്‍ലൈന്‍ എക്കൗണ്ട് വഴി ഒരു ലക്ഷംരൂപ കവര്‍ന്നു
തൃശ്ശൂര്‍: വ്യാജ ബാങ്ക് എക്കൗണ്ടുണ്ടാക്കി ഓണ്‍ലൈന്‍വഴി ഒരു ലക്ഷം രൂപ കവര്‍ന്നു. സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ തൃശ്ശൂരിലുള്ള ബ്രാഞ്ചിലെ എക്കൗണ്ടില്‍നിന്നാണ് ഓണ്‍ലൈന്‍ വഴി പണം തട്ടിയെടുത്തത്. തൃശ്ശൂര്‍ പടിഞ്ഞാറെകോട്ടയിലുള്ള ഫിങ്‌സ് എഞ്ചിനിയറിങ് കമ്പനിയുടെ എക്കൗണ്ടില്‍നിന്ന് കഴിഞ്ഞ 17നാണ് പണം മോഷ്ടിച്ചത്.

എച്ച്.ഡി.എഫ്.സി ബാങ്കിന്റെ രാജസ്ഥാനിലെ ബ്രാഞ്ചിലേയ്ക്ക് പണം മാറ്റിയതായാണ് കണ്ടെത്തിയത്. തുടര്‍ന്ന് ഡല്‍ഹിയിലെ വിവിധ എ.ടി.എമ്മുകളില്‍നിന്ന് പണം പിന്‍വലിച്ചതായും കണ്ടെത്തിയിട്ടുണ്ട്. ഓണ്‍ലൈന്‍വഴിയുള്ള ഇടപാടിന് ഒരു ലക്ഷംരൂപ പരിധി നിശ്ചയിച്ചിട്ടുള്ളതിനാല്‍ കൂടുതല്‍ തുക നഷ്ടമായില്ല.

സ്ഥാപനത്തിന്റെ എം.ഡി എന്‍. സുരേഷിന്റെ പരാതി പ്രകാരം സൈബര്‍ സെല്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഇതുമായിബന്ധപ്പെട്ട് അമേരിക്കയില്‍നിന്ന് ലഭിച്ച ഇ-മെയില്‍ സംബന്ധിച്ചും അന്വേഷണം നടക്കുന്നുണ്ട്. സൈബര്‍ സാമ്പത്തിക കുറ്റകൃത്യ മേഖലയില്‍വരുന്ന ആദ്യകേസാണിത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക