Image

ഡിട്രോയിറ്റില്‍ മാന്ത്രികന്‍ ഗോപിനാഥ്‌ മുതുകാടിനെ ആദരിക്കുന്നു

ജോയിച്ചന്‍ പുതുക്കുളം Published on 24 August, 2011
ഡിട്രോയിറ്റില്‍ മാന്ത്രികന്‍ ഗോപിനാഥ്‌ മുതുകാടിനെ ആദരിക്കുന്നു
ഡിട്രോയിറ്റ്‌: മായാജാല രംഗത്തെ ബഹുമതിയായ മെര്‍ലിന്‍ അവാര്‍ഡ്‌ ജേതാവും ലോകപ്രശസ്‌ത മജീഷ്യനുമായ ഗോപിനാഥ്‌ മുതുകാടിനെ ഡിട്രോയിറ്റില്‍ ആദരിക്കുന്നു. ഗോപിനാഥ്‌ മുതുകാട്‌ നയിക്കുന്ന വിസ്‌മയം 2011 ഷോയുടെ ടിക്കറ്റ്‌ വില്‌പനയുടെ ഉത്‌ഘാടനം ഷോ സ്‌പോണ്‍സര്‍ ഡോ. സോമന്‍ ഫിലിപ്പ്‌ ചാക്കോ തോമസ്‌ എബ്രഹാമിനു നല്‍കി നിര്‍വ്വഹിച്ചു.

ഒരു കാലത്തു വേദികളില്‍ നമ്മെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്‌ത കലാകാരന്മാര്‍ ജീവിത സായാഹ്നങ്ങളില്‍ ഭക്ഷണത്തിനും വൈദ്യ സഹായത്തിനുമായി കേഴുകയാണ്‌. ഈ ഷോയിലൂടെ സമാഹരിക്കുന്ന തുക ദുരിതമനുഭവിക്കുന്ന കലാകാരന്മാരെ സഹായിക്കുന്നതിനായി വിനയോഗിക്കും. സാമ്പത്തികമാമ്പ്യം നിലനില്‍ക്കുന്നതിനാല്‍ വളരെ കുറഞ്ഞ നിരക്കിലാണ്‌ ടിക്കറ്റുകള്‍ വിതരണം ചെയ്യുന്നത്‌. മാതാപിതാക്കള്‍ കുഞ്ഞുങ്ങളെ ഈ ഷോ കാണിക്കുവാന്‍ ശ്രമിക്കണമെന്നും സംഘാടകര്‍ അറിയിച്ചു.

കേരളത്തിന്റെ തനതായ കലകളേയും കലാകാരന്മാരേയും കലാസാംസ്‌ക്കാരിക മൂല്ല്യങ്ങളേയും പരിപോഷിപ്പിക്കുവാനും പ്രോത്സാഹിപ്പിക്കുവാനുമായി രൂപംകൊണ്ട തരംഗം ആര്‍ട്ട്‌സിന്റെ നേതൃത്വത്തിലാണ്‌ സെപ്‌റ്റംബര്‍ 2ന്‌ വൈകിട്ട്‌ 7 മണിയ്‌ക്ക്‌ സീഹോം ഹൈസ്‌ക്കൂള്‍ ഓഡിറ്റോറിയത്തില്‍ വിസ്‌മയം 2011 നടക്കുന്നത്‌. അമേരിക്കയില്‍ ആദ്യമായി എത്തുന്ന മാന്ത്രിക വിസ്‌മയ കലാസന്ധ്യയില്‍ മാന്ത്രികന്‍ ഗോപിനാഥ്‌ മുതുകാടിനൊപ്പം ഗായിക ജ്യോത്സ്‌ന, ഗായകന്‍ രമേശ്‌ ബാബു, ഹാസ്യ രാജാക്കന്മാരായ ഗിന്നസ്‌ മനോജ്‌, ബൈജു, മലയാള ചലച്ചിത്ര താരം ശ്രുതിലഷ്‌മി എന്നിവരടക്കം ഇരുപതോളം കലാകാരന്മാര്‍ അണിചേരുന്നു. വിസ്‌മയം 2011-ന്റെ ടിക്കറ്റിനും കൂടുതല്‍ വിവരങ്ങള്‍ക്കും ജേക്കബ്‌ തോമസ്‌ 586-773-3207, ജോജി വര്‍ഗീസ്‌ 586-610-9932, തോമസ്‌ എബ്രഹാം(ജോജി) 734-812-5521, ബിനോ തോമസ്‌ 586-909-6399, ബിജു ജോസഫ്‌ 586-604-9147, അലന്‍ ജോണ്‍ 734-525-1946
ഡിട്രോയിറ്റില്‍ മാന്ത്രികന്‍ ഗോപിനാഥ്‌ മുതുകാടിനെ ആദരിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക