Image

ജോണ്‍ ജെ. ജോണിന്റെ നിര്യാണത്തില്‍ ഫ്രണ്ട്‌സ്‌ ഓഫ്‌ തിരുവല്ല അനുശോചിച്ചു

ജോയിച്ചന്‍ പുതുക്കുളം Published on 24 August, 2011
ജോണ്‍ ജെ. ജോണിന്റെ നിര്യാണത്തില്‍ ഫ്രണ്ട്‌സ്‌ ഓഫ്‌ തിരുവല്ല അനുശോചിച്ചു
ഷിക്കാഗോ: തിരുവല്ലാ നിവാസികള്‍ക്ക്‌ മാത്രമല്ല കേരളത്തിന്റെതന്നെ അഭിമാനമായിരുന്ന പ്രശസ്‌ത ഫുട്‌ബോള്‍ താരം ജോണ്‍ ജെ. ജോണിന്റെ നിര്യാണത്തില്‍ ഫ്രണ്ട്‌സ്‌ ഓഫ്‌ തിരുവല്ലയുടെ വിവിധ ചാപ്‌റ്ററുകള്‍ അനുശോചനം അറിയിച്ചു.

ഫ്രണ്ട്‌സ്‌ ഓഫ്‌ തിരുവല്ലയുടെ നോര്‍ത്ത്‌ അമേരിക്കയിലെ ചാപ്‌റ്ററുകളായ ന്യൂയോര്‍ക്ക്‌, ഫിലാഡല്‍ഫിയ, അരിസോണ, ഡാളസ്‌, ഹൂസ്റ്റണ്‍, ഒക്കലഹോമ എന്നിവയുടെ നേതാക്കളായ തോമസ്‌ ടി. ഉമ്മന്‍, സജി ഏബ്രഹാം, ജോര്‍ജ്‌ ജോസഫ്‌, റെജി മാത്യു, ജോസഫ്‌ രാജന്‍, പി.സി. മാത്യു, ജോണ്‍ ജോണ്‍ പെരുംമ്പള്ളിക്കാട്‌, ഏബ്രഹാം ജോണ്‍ മുണ്ടകത്തില്‍ എന്നിവരാണ്‌ തങ്ങളുടെ സംഘടനകള്‍ക്കുവേണ്ടി അനുശോചനം അറിയിച്ചത്‌.

ഫുട്‌ബോള്‍ താരങ്ങള്‍ക്കും, ഫുട്‌ബോള്‍ പ്രേമികള്‍ക്കും കുടുംബത്തിനും സഹപ്രവര്‍ത്തകര്‍ക്കും ഓര്‍മ്മിക്കുവാന്‍ ഒരുപാട്‌ സ്‌നേഹവായ്‌പുകള്‍ ബാക്കിവെച്ചാണ്‌ ഈ അതുല്യ പ്രതിഭ അനശ്വരതയിലേക്ക്‌ കടന്നുപോയത്‌. കേരളാ യൂണിവേഴ്‌സിറ്റി ടീമിന്റെ ശക്തനായ ഫുട്‌ബോളറായി 1969- 73- കളില്‍ പ്രതിഭ തെളിയിച്ച ജോണ്‍ പിന്നീട്‌ ജൂണിയര്‍ നാഷണല്‍ ഫുട്‌ബോള്‍ കിരീടം കേരളത്തിനു, താന്‍ ക്യാപ്‌റ്റനായി നേടിക്കൊടുത്തുകൊണ്ട്‌ തന്റെ തനതായ ശൈലിയും, പാടവവും തെളിയിച്ചു.

സന്തോഷ്‌ ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിനുവേണ്ടിയും ഫാക്‌ടിനുവേണ്ടിയും കളിച്ച ജോണ്‍ സംസ്ഥാന ജൂണിയര്‍ ടീം സെലക്‌ടറായും, എറണാകുളം ഫുട്‌ബോള്‍ അസോസിയേഷന്‍ വൈസ്‌ പ്രസിഡന്റായും സേവനം അനുഷ്‌ഠിച്ചു. തളരാത്ത സ്‌പോര്‍ട്‌സ്‌മാന്‍ സ്‌പിരിറ്റിന്റെ ഉടമയായിരുന്ന ഉടമയായിരുന്ന ജോണ്‍, ഫാക്‌ടിനുവേണ്ടിയും കേരള സംസ്ഥാനത്തിനുവേണ്ടിയും പുതിയ തലമുറയെ ഫുട്‌ബോള്‍ രംഗത്ത്‌ വളര്‍ത്തിയെടുക്കുന്നതിനു അദ്ദേഹം കാണിച്ച ശുഷ്‌കാന്തിയും, ഉത്തരവാദിത്വവും മറക്കാനാവുന്നതല്ലെന്ന്‌ മാര്‍ത്തോമാ കോളജ്‌ ഫിസിക്കല്‍ എഡ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ്‌ തലവന്‍ ഡോ. റെജിനോള്‍ഡ്‌ വര്‍ഗീസ്‌ അനുസ്‌മരിച്ചു.

അദ്ദേഹത്തിന്റെ സംസ്‌കാര കര്‍മ്മങ്ങളിലും തുടര്‍ന്ന്‌ നടന്ന അനുശോചന സമ്മേളനത്തിലും കേരളത്തില്‍ നിന്നും മറ്റ്‌ നിരവധി രാജ്യങ്ങളില്‍ നിന്നും പ്രമുഖ വ്യക്തികള്‍ പങ്കെടുത്തത്‌ അദ്ദേഹത്തോട്‌ മലയാളി സമൂഹത്തിനുള്ള ആദരവിന്റേയും കടപ്പാടിന്റേയും ഉദാഹരണമായിരുന്നു. വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ ചെയര്‍മാന്‍ സോമന്‍ ബേബി (ബഹ്‌റിന്‍), കൊച്ചുവര്‍ഗീസ്‌ (ഷിക്കാഗോ), ജി. ജോസഫ്‌ (ന്യൂയോര്‍ക്ക്‌), എക്‌സൈസ്‌ വകുപ്പ്‌ മന്ത്രി കെ. ബാബു, മാത്യു ടി. തോമസ്‌ എം.എല്‍.എ, ബെന്നി ബഹനാന്‍ എന്നീ രാഷ്‌ട്രീയ നേതാക്കളും, കായിക മേഖലയെ പ്രതിനിധീകരിച്ച്‌ എം.ഒ. ജോസ്‌, കൊച്ചീപ്പന്‍ മാപ്പിള, കേരളാ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ്‌ കെ.എം.ഐ. മേത്തര്‍, സെക്രട്ടറി കെ.പി. സണ്ണി, വൈസ്‌ പ്രസിഡന്റുമാരായ പീറ്റര്‍ തൊമ്മന്‍, ഗോപാലകൃഷ്‌ണന്‍, ഗംഗാധരന്‍, കൊല്ലം ഡി.എഫ്‌.എ സെക്രട്ടറി, എറണാകുളം ഡി.എഫ്‌.എ അംഗങ്ങള്‍, പത്തനംതിട്ട ഡി.എഫ്‌.എ സെക്രട്ടറി, രെന്‍ജി കെ. ജേക്കബ്‌, ട്രഷറര്‍ രാജപ്പന്‍, സോക്കര്‍ തിരുവല്ല സെക്രട്ടറി എ.ജി. സാമുവേല്‍, ചെറിയാന്‍ വര്‍ഗീസ്‌ അമ്പാട്ട്‌, തമ്പാന്‍ ആലുംമൂട്ടില്‍, ഫിലിപ്പ്‌ എന്നിവരും, മുന്‍ സംസ്ഥാന കളിക്കാരായ ടി.എ. ജാഫര്‍, എം.എം. ജേക്കബ്‌, പ്രീമിയര്‍ തമ്പി, സി.സി. ജേക്കബ്‌, എം.എം. പൗലോസ്‌, പ്രസന്നന്‍, ക്യാപ്‌റ്റന്‍ മണി, വില്യംസ്‌, എം.ഒ. ജോസ്‌ എന്നിവരും, ഫാക്‌ട്‌ ആലുവ, പ്രീമിയര്‍ ടയേഴ്‌സ്‌, കെ.എസ്‌.ആര്‍.സി ടൈറ്റാനിയം, കെ.എസ്‌.ഇ.ബി എന്നീ പ്രശസ്‌ത ഫുട്‌ബോള്‍ ടീമുകളിലെ മുന്‍ കായിക താരങ്ങളും ചടങ്ങുകളില്‍ പങ്കെടുത്ത പ്രമുഖരില്‍ ഉള്‍പ്പെടുന്നു.

ഫ്രണ്ട്‌സ്‌ ഓഫ്‌ തിരുവല്ലയുടെ സജീവ പ്രവര്‍ത്തകനും, തിരുവല്ലാ സ്വദേശിയും, അറിയപ്പെടുന്ന സാമൂഹിക-സാംസ്‌കാരിക- ജീവകാരുണ്യ പ്രവര്‍ത്തകനുമായ പി.സി മാത്യു ഡാളസില്‍ നിന്നും ഒരു പത്രക്കുറിപ്പിലൂടെ അറിയിച്ചതാണിത്‌.
ജോണ്‍ ജെ. ജോണിന്റെ നിര്യാണത്തില്‍ ഫ്രണ്ട്‌സ്‌ ഓഫ്‌ തിരുവല്ല അനുശോചിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക