മസ്കിറ്റ്(ഡാളസ്): അഗപ്പ ഫുള്‍ ഗോസ്പല്‍ മിനിസ്ട്രീസ് അഞ്ചാമത് വാര്‍ഷിക
സമ്മേളനം സെപ്റ്റംബര്‍ 1 മുതല്‍ 4വരെ മസ്കിറ്റ് ബ്രൂട്ടണ്‍ റോഡിലുള്ള
മാറാനാഫ ഫുള്‍ ഗോസ്പല്‍ ചര്‍ച്ചില്‍ വെച്ചു നടത്തപ്പെടുന്നു.
സെപ്റ്റംബര്‍ 1 മുതല്‍ 4 വരെ (വ്യാഴാഴ്ച മുതല്‍ ഞായാറാഴ്ച വരെ) വൈകീട്ട്
6.30 മുതല്‍ 9.30 വരേയും, വെള്ളി, ശനി ദിവസങ്ങളില്‍ പ്രത്യേക യോഗങ്ങള്‍
രാവിലെ 9.30 മുതല്‍ 12.30 വരെ നടക്കും.
'എഴുന്നേറ്റു പ്രകാശിക്ക' എന്നതാണ് ഈ വര്‍ഷത്തെ പ്രധാന ചിന്താവിഷയം. ഈ
വിഷയത്തെ കുറിച്ചു കണ്വന്ഷന് പ്രാസംഗികരായ റവ.ഫെലിക്സ് ചിവാന്ഡയര് ,
റവ.സാക്ക് ചെറിയാന് എന്നിവര്‍ സംസാരിക്കും.
പതിനഞ്ചു വര്‍ഷം പിന്നിട്ട ഈ സുവിശേഷ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം
നല്‍കുന്നത്. പാസ്റ്റര്‍ ഷാജി.കെ.ദാനിയേല്‍ , ഷൈനി ചെറിയാന് എന്നിവരാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്
ചാഡ് 214 507 3434