Image

കേരളീയരെ, ഈ ആത്മനിന്ദ അവസാനിപ്പിക്കുക!

ഡോ.ഏ.കെ.ബി.യും സഹകാരികളും Published on 24 August, 2011
കേരളീയരെ, ഈ ആത്മനിന്ദ അവസാനിപ്പിക്കുക!
ഓണം, കേരളത്തിന്റേയും കേരളീയരുടേയും സംസ്‌ക്കാരിക മഹത്വത്തിന്റേയും സഹമതസൗഹാര്‍ദത്തിന്റേയും ദേശീയമായ ഉത്സവമാണ്. എന്നാല്‍ , വാമനന്‍ മഹാബലിയെ പാതാളത്തിലേക്ക് തള്ളി എന്ന ആചാരം തെറ്റും, കേരളീയര്‍ക്ക് അപമാനവും ആകുന്നു. മഹാവിഷ്ണുവിന്റെ അവതാരമായ വാമനന്‍ , മഹാബലിയുടെ സാത്വികമായ വ്യക്തിത്വം കഠിന പരീക്ഷണത്തിലൂടെ ബോദ്ധ്യമായതിനു ശേഷം, അദ്ദേഹത്തെ ദൈവസന്നിധിയിലേക്ക് അയച്ചു എന്നാണ്, മഹാബലിയുടെ കഥ അവതരിപ്പിക്കുന്ന മൂലകൃതിയായ 'ഭാഗവത'ത്തില്‍ പ്രസ്താവിക്കുന്നത് (അഷ്ടമാസ്‌കന്ധം)

'ഭഗവത്ഗീത' പോലെ 'ഭാഗവതം' ഹിന്ദുക്കള്‍ക്ക് പ്രധാന മതഗ്രന്ഥമാകുന്നു. മറ്റു മതഗ്രന്ഥങ്ങളിലും പുരാണങ്ങളിലും, ഭാഗവതത്തിലെ മഹാബലിയെ പറ്റിയുള്ള പരാമര്‍ശം ആവര്‍ത്തിക്കുന്നുണ്ട്. ശ്രീമത് ഉദിത് ചൈതന്യയും മറ്റു ഈ കാര്യം പ്രസ്താവിക്കുന്നു.

എല്ലാ മതഗ്രന്ഥങ്ങളിലേയും, പ്രത്യേകിച്ച് ഹിന്ദുമതഗ്രന്ഥങ്ങളിലെ വൈരുദ്ധ്യങ്ങള്‍ ഇന്ന് ഗവേഷകര്‍ കണ്ടെത്തി വരുന്നു. അവ ഉണ്ടായിട്ടുള്ളത് ദ്രാവിഡര്‍ക്ക് എതിരായി ഉണ്ടായ ആര്യ മേധാവിത്വത്തിന്റെ രൂക്ഷമായ നയങ്ങളില്‍ നിന്നും, ഹിന്ദുമത വിരുദ്ധരായ വിദേശികളുടെ ദുര്‍വ്യാഖ്യാനങ്ങളില്‍ നിന്നും ആകുന്നു. അത്തരം ഒരു കൃതിയായ '
മാര്‍ക്കണ്‌ഠേയ' പുരാണത്തിലാണ് മഹാബലിയെ വാമനന്‍ പാതാളത്തിലേക്ക് തള്ളി എന്നു പറയുന്നത്.

മാവേലികഥയുടെ സത്യാവസ്ഥ മൂലകൃതിയായ 'ഭാഗവത'ത്തില്‍ നിന്നും മാത്രമല്ല, ഹിന്ദുമതത്തിന്റെ സ്ഥായീഭാവത്തില്‍ നിന്നും വ്യക്തമാണ്- നന്മയുടെ ദൈവമായ മഹാവിഷ്ണുവിന്റെ അവതാരമായ വാമനന്‍ നന്മയുടെ മൂര്‍ത്തീകരണമായ മഹാബലിയെ പാതാളത്തിലേക്ക് തള്ളി എന്നു പറയുന്നത് ഹിന്ദുമത സിദ്ധാന്തത്തിന് വിരുദ്ധമാകുന്നു. അത്, കേരളസംസ്‌ക്കാരത്തേയും ഹിന്ദുമതത്തിനേയും, കേരളത്തിന്റെ സര്‍വ്വമതമൈത്രിയേയും ഹനിക്കുന്ന ഒരു ദുര്‍വ്യാഖ്യാനം ആണ്.

എല്ലാ മതസ്ഥരുടേയും കേരളീയമായ പാരമ്പര്യത്തില്‍പെട്ടതാണ്, മഹാബലിയും ഓണവും. മഹാബലിയുടെ അത്യുത്തമമായ വ്യക്തിത്വം, കേരളീയര്‍ക്ക് എക്കാലവും പ്രചോദനകരമാണ്. ഈ കാര്യം സംബന്ധിച്ചു പലര്‍ക്കും വ്യത്യസ്തമായ വിശ്വാസങ്ങള്‍ ഉണ്ടാകാം. പുരാണങ്ങളിലോ, മതങ്ങളിലോ തന്നെ വിശ്വസിക്കാത്തവരും ഉണ്ടാകാം. എന്നാല്‍ അവര്‍ ഉള്‍പെടെയുള്ള കേരളീയര്‍ ഓണവും മഹാബലിയും ആഘോഷിക്കുന്നു. കേരളീയന്റെ മനസ്സിലും സമൂഹത്തിലും നന്മയുടെ താളം ഉറപ്പിക്കുന്നതിന് ഓണത്തിന്റേയും മഹാബലിയേയും സംബന്ധിക്കുന്ന സത്യബോധം ആവശ്യമാണ്. അതുകൊണ്ട്, നന്മയുടെ അവതാരമായ വാമനന്‍ നന്മയുടെ മൂര്‍ത്തീകരണമായ മഹാബലിയെ മൂലകൃതിയായ 'ഭാഗവത'ത്തില്‍ പ്രസ്താവിക്കുന്നതുപോലെ, ദൈവസന്നിധിയിലേക്കാണ് അയച്ചതെന്ന്, ഈ കൊല്ലം മുതല്‍ എല്ലാ കൊല്ലങ്ങളിലും, ഓണം, ആഘോഷിക്കണമെന്ന് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.

ഡോ.ഏ.കെ.ബി.പിള്ള(സംഘാടകന്‍ 718-601-0791) ശ്രീമത് ഉദിത് ചൈതന്യ, ഫോക്കാനാ: ഡോ.എം.അനിരുദ്ധ
ന്‍ ‍, ശ്രീ.ജി.കെ.പിള്ള, ശ്രീ മന്മഥന്‍ നായര്‍ , ഡോ.പാര്‍ത്ഥസാരഥി പിള്ള, ശ്രീ.ടി.എസ്.ചാക്കോ, എന്‍.എഫ്.ഐ.എ : ഡോ.രാധാകൃഷ്ണന്‍ , ഫോമ : ശ്രീ.ശശിധരന്‍ നായര്‍ , ശ്രീ.ഗോപിനാഥ് കുറുപ്പ്, കെ.എച്ച്.എന്‍ .എ ശ്രീ ആനന്ദന്‍ നിറവേല്‍, ശ്രീ.ടി.എന്‍ . നായര്‍ , ശ്രീ.എം.ജി.മേനോന്‍ , ഡോ. രഘു ജി നാഥ്, ശ്രീ ഉദയഭാനു പണിക്കര്‍ , ശ്രീ.ഗണേഷ് നായര്‍ , അയ്യപ്പ സോവാ സംഘം : ശ്രീ.കെ.എന്‍ . പാര്‍ത്ഥസാരഥി പിള്ള, ശ്രീ.കെ.രാജഗോപാല്‍ , മഹിമ ശ്രീ.ബാബു ഉത്തമന്‍ , ശ്രീ.രാജുനാണു, എസ്.എന്‍ ‍.എ : ശ്രീ.ജി.കെ.ജനാര്‍ദനന്‍ , എന്‍.ബി.എ ശ്രീ സുനില്‍ നായര്‍ , ശ്രീ.ജി.കെ.നായര്‍ , ഡോ.ലതാ ചന്ദ്രന്‍ , ഡോ.ചന്ദ്രമോഹന്‍ , കേരളാസെന്റര്‍ : ശ്രീ ഗോപാലന്‍ കെ.നായര്‍ , വേള്‍ഡ് മലയാളി കൗണ്‍സില്‍ : ശ്രീ ആന്‍ഡ്രൂപാപ്പച്ചന്‍ , ശ്രീ.അലക്‌സ് വിളനിലം കോശി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക