Image

ഷിക്കാഗോ മലയാളി അസോസിയേഷന്‍ ഓണാഘോഷം സെപ്‌റ്റംബര്‍ 10 ന്‌

Published on 25 May, 2011
ഷിക്കാഗോ മലയാളി അസോസിയേഷന്‍ ഓണാഘോഷം സെപ്‌റ്റംബര്‍ 10 ന്‌
ഷിക്കാഗോ: ചിക്കാഗോ മലയാളി അസോസിയേഷന്റെ ഈവര്‍ഷത്തെ ഓണാഘോഷം സെപ്‌റ്റംബര്‍ 10-ാം തീയതി ശനിയാഴ്‌ച വൈകിട്ട്‌ ചിക്കാഗോയിലുള്ള താഫ്‌റ്റ്‌ ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍വെച്ച്‌ നടത്തപ്പെടുന്നതാണ്‌. കേരളത്തനിമയും കേരളസംസ്‌ക്കാരവും കോര്‍ത്തിണക്കി അവതരിപ്പിക്കുന്ന വിവിധങ്ങളായ കലാപരിപാടികള്‍, ചെണ്ടമേളം, പുലികളി, ഘോഷയാത്ര എന്നിവയും ഇത്തവണത്തെ ഓണാഘോഷപരിപാടികള്‍ക്ക്‌ മാറ്റ്‌ കൂട്ടും.

മലയാളിയുടെ നാവില്‍ നിറഞ്ഞുനില്‍ക്കുന്ന രുചികരമായ നാടന്‍ വിഭവങ്ങളോടെ സമൃദ്ധമായ ഓണസദ്യയും ഉണ്ടായിരിക്കുന്നതാണെന്ന്‌ മലയാളി അസോസിയേഷന്‍ പ്രസിഡന്റ്‌ ബെന്നി വാച്ചാച്ചിറ അറിയിച്ചു.

ഷിക്കാഗോയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ ഡാന്‍സ്‌ അക്കാദമിയുടെ നേതൃത്വത്തില്‍ നൂറുകണക്കിന്‌ കലാകാരന്മാര്‍ അണിനിരക്കുന്ന കലാപരിപാടികളും ഉണ്ടായിരിക്കും. ഈ വര്‍ഷത്തെ ചിക്കാഗോ മലയാളി അസോസിയേഷന്റെ ഓണാഘോഷ പരിപാടികള്‍ക്ക്‌ റോയി നെടുങ്ങോട്ടില്‍ (കോര്‍ഡിനേറ്റര്‍), ജെസി റിന്‍സി (കോ-കോര്‍ഡിനേറ്റര്‍) എന്നിവരും ബോര്‍ഡ്‌ അംഗങ്ങളും നേതൃത്വം നല്‍കും. ജോര്‍ജ്‌ തോട്ടപ്പുറം അറിയിച്ചതാണിത്‌.
ഷിക്കാഗോ മലയാളി അസോസിയേഷന്‍ ഓണാഘോഷം സെപ്‌റ്റംബര്‍ 10 ന്‌
ഷിക്കാഗോ മലയാളി അസോസിയേഷന്‍ ഓണാഘോഷം സെപ്‌റ്റംബര്‍ 10 ന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക