Image

ലോക്പാല്‍ ഒരു സ്വതന്ത്ര ഭരണഘടന സ്ഥാപനമാക്കണം: രാഹുല്‍ ഗാന്ധി

Published on 26 August, 2011
ലോക്പാല്‍ ഒരു സ്വതന്ത്ര  ഭരണഘടന സ്ഥാപനമാക്കണം: രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാതൃകയില്‍ ലോക്പാലിനെയും ഒരു സ്വതന്ത്ര ഭരണഘടന സ്ഥാപനമാക്കണമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി. ലോക്പാല്‍ വിഷയത്തില്‍ പാര്‍ലമെന്റില്‍ സംസാരിക്കവേയാണ് അദ്ദേഹം ഈ നിര്‍ദേശം മുന്നോട്ട് വെച്ചത്.

അഴിമതി വലിയ പ്രശ്‌നം തന്നെയാണ്. എല്ലാ ഇന്ത്യക്കാരും അതില്‍ നിന്ന് മോചനം വേണം എന്ന് ആഗ്രഹിക്കുന്നു. എന്നാല്‍ കേവലം ലോക്പാല്‍ കൊണ്ട് മാത്രം രാജ്യത്തെ അഴിമതി തടയാനാകില്ല. അഴിമതി ആഴത്തില്‍ വേരോടിയ നാടാണിത്. ഒരു നിയമമോ സ്ഥാപനമോ കൊണ്ട് മാത്രം അഴിമതിക്ക് വിരാമമിടാനാകില്ല.

അഴിമതി ഉന്മൂലനം ചെയ്യാനുള്ള ഘടകങ്ങളില്‍ ഒന്നുമാത്രമാണ് ലോക്പാല്‍. അഴിമതി വിരുദ്ധ നിയമാവലിക്ക് പകരം വെക്കാവുന്ന ഒന്നല്ല ലോക്പാല്‍. ജനാധിപത്യ പ്രക്രിയ തടസപ്പെടുത്താന്‍ ആരെയും അനുവദിക്കരുത്. പൊതുജനവികാരം പ്രകടമാകാന്‍ അണ്ണ ഹസാരയുടെ സമരത്തിന് കഴിഞ്ഞു. അതിന് അദ്ദേഹത്തോട് നന്ദിയുണ്ടെന്നും രാഹുല്‍ പറഞ്ഞു. ലോക്‌സഭയില്‍ പ്രതിപക്ഷത്തിന്റെ ശക്തമായ ബഹളത്തിനിടയിലായിരുന്നു രാഹുലിന്റെ പ്രസംഗം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക