Image

കാനഡയില്‍ നെഹ്‌റു ട്രോഫി വള്ളംകളിക്ക്‌ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി

Published on 26 August, 2011
കാനഡയില്‍ നെഹ്‌റു ട്രോഫി വള്ളംകളിക്ക്‌ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി

ടൊറന്റോ: മൂന്നാമത്‌ കനേഡിയന്‍ നെഹ്‌റു ട്രോഫി ഇന്റര്‍നാഷണല്‍ വള്ളം കളിക്ക്‌ കാനഡയിലെ ബ്രംപ്‌ടന്‍ മലയാളീ സമാജം അവസാന ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി വരുന്നതായി സമാജം സംഘാടകര്‍ അറിയിച്ചു. ഈ വരുന്ന സെപ്‌റ്റംബര്‍ മൂന്നിനാണ്‌ നോര്‍ത്ത്‌ അമേരിക്കയെ ആകമാനം ആവേശം കൊള്ളിക്കുന്ന വള്ളം കളി കാനഡയില്‍ നടക്കുക .ബ്രംപ്‌ടനിലെ അതിമനോഹരമായ ഹാര്‍ട്ട്‌ ഹേക്ക്‌ തടാകമാണ്‌ ഇക്കൊല്ലവും മത്സരങ്ങള്‍ക്കായി പ്രത്യേകം തയ്യാറായി കഴിഞ്ഞതു.

 

ഇക്കൊല്ലം ഓണ സദ്യ ഉള്‍പ്പെടെയുള്ള വിപുലമായ ഒരുക്കങ്ങള്‍ ആണ്‌ വിശാലമായ മണല്‍ പരപ്പില്‍ സമാജം ഒരുക്കിയിക്കുന്നത്‌. ഇത്തരത്തില്‍ ഉള്ള നോര്‍ത്ത്‌ അമേരിക്കയിലെ തന്നേ ആദ്യത്തെ ഓപ്പണ്‍ എയര്‍ ഓണാഘോഷമാണ്‌ ഇത്‌ എന്നും കുട്ടികള്‍ക്കും കുടുംബത്തിനും ഒരു പുതിയ ഓണ അനുഭവം ആയിരിക്കും ഇക്കൊല്ലത്തെ ഓണാഘോഷത്തിന്റെ പ്രത്യേകത എന്നും ഭര വാഹികള്‍ അറിയിച്ചു. വിഭാവകരമായ സദ്യക്കായി വളരെ നീണ്ട ബുക്കിംഗ്‌ ഇതുവരെ അനുഭവപ്പെടുന്നതെന്നും ആയതിനാല്‍ ഓണ സദ്യ ഓര്‍ഡര്‍ ചെയ്യുന്നവര്‍ സമാജത്തില്‍ നിന്നും നേരത്തെ തന്നെ കൂപ്പണ്‍ കരസ്‌തമാക്കനമെന്നും ഉണ്‌ സമയത്ത്‌ പാര്‍ക്കില്‍ ഹാജരാകണമെന്നും സമാജം അറിയിപ്പില്‍ പറയുന്നു. ഉച്ചക്ക്‌ 12 മണിയോടെയാണ്‌ നാടന്‍ ഓണ സദ്യ ആരംഭിക്കുന്നത്‌. ഓണ സദ്യക്കുള്ള കൂപ്പണ്‍ ബ്രംപ്‌ടനിലെ കൊച്ചിന്‍ ഫൂട്‌സില്‍ നിന്നും സമാജം കമ്മറ്റി അംഗങ്ങള്‍ വഴിയും ലഭിക്കുന്നതാണ്‌.

വള്ളംകളി മത്സരം ഉച്ചതിരിഞ്ഞ്‌ രണ്ടു മണിയോടെ ആരംഭിക്കുന്നതാണ്‌. യു എസ്‌ എ യില്‍ നിന്നും കാനഡയില്‍ നിന്നുമായി ഇതിനോടകംതന്നെ മത്സരത്തിനായി ഏകദേശം 12 ടീമുകള്‍ പേരുകള്‍ രജിസ്റ്റര്‍ ചെയ്‌തുകഴിഞ്ഞു. കൂടുതല്‍ ടീമുകളെ ഇക്കൊല്ലം പ്രതീക്ഷിക്കുന്നതായി സംഘാടകര്‍ അറിയിച്ചു. കഴിഞ്ഞ വര്‌ഷം ജേതാക്കള്‍ ആയ ന്യൂ യോര്‍ക്ക്‌ ജലകേസരിയും നേരിയ വിത്യസത്തില്‍ രണ്ടാം സ്ഥാനം നേടിയ എടത്വ ചുണ്ടനും മൂന്നാം സ്ഥാനം നേടിയ കല്ലടയാര്‍ ചുണ്ടന്‍ എന്നിവര്‍ മത്സരത്തിനായി ഇതിനോടകം തന്നെ അവരുടെ നില ഉറചിച്ചു കഴിഞ്ഞതോടെ കാനഡയിലെയും അമേരിക്കയിലെയും മലയാളികള്‍ അവരവരുടെ ടീമുകളുടെ വിജയത്തിനായി ആവേശത്തില്‍ ആയിക്കഴിഞ്ഞു . കൂടാതെ ഇക്കൊല്ലം ന്യൂ യോര്‍ക്കില്‍ നിന്നും ഡിട്രോയിറ്റ്‌ ല്‍ നിന്നും അധികമായി ടീമുകള്‍ പങ്കെടുക്കുന്നത്‌ ഇവിടെ വള്ളം കളി ആരാധകരില്‍ അധിക ആവേശത്തിന്‌ വഴിമരുന്നിട്ടിരിക്കുകയാണ്‌. നെഹ്‌റു ട്രോഫി യും സ്ഥലത്തെ പ്രധാന വ്യാപാരിയായ മനോജ്‌ കാരത്ത റീ മാക്‌സ്‌ സ്‌പോന്‌സോര്‍ ചെയ്യുന്ന $1000 കനേഡിയന്‍ ഡോളരുമാണ്‌ ഒന്നാം സ്ഥാനത്‌ എത്തുന്നവരെ കാത്തിരിക്കുന്നത്‌.

ബ്രംപന്‍ മലയാളീ സമാജത്തിന്റെ എല്ലാ പരിപാടികളും ഏറ്റെടുത്തു വിജയിപ്പിക്കുന്ന നല്ലവരായ എല്ലാ നാട്ടുകാരോടും പ്രത്യേകിച്ച്‌ വള്ളം കളി ടീമുകളോട്‌ സമജതിനുള്ള നന്ദി സമാജം പ്രസിഡണ്ട്‌ ശ്രീ കുര്യന്‍ പ്രക്കാനം പ്രകാശിപ്പിച്ചു. വള്ളം കളിയുടെ വിജയത്തിനായി സമൂഹത്തിലെ ഇവിധ തുറകളില്‍ ഉള്ളവര്‍ കാണിക്കുന്ന ചെറുതും വലുതുമായ ഉദാരമായ സഹായ സഹകരണങ്ങള്‍ തികഞ്ഞ ഒരു മാതൃക ആണന്നു ശ്രീ പ്രക്കാനവും സമാജം ആക്ടിംഗ്‌ പ്രസിഡണ്ട്‌ ശ്രീമതി ഡോ.എല്‍സി ജേക്കബും ചൂണ്ടിക്കാട്ടി.

എല്ലാ വിഭാഗം ആളുകളുടെയും പരിപൂര്‍ണ്ണ സഹകരണം ഓണാഘോഷ പരിപടിപള്‍ക്കും വള്ളം കളിക്കും ഉണ്ടാകണമെന്നും പരിപാടികള്‍ ഗംഭീരമാകാന്‍ ആളുകള്‍ ലേക്കിന്റെ പ്രധാന കവാടത്തില്‍ തന്നെ എത്തിച്ചേരണമെന്നും സമാജം ട്രഷറര്‍ ജോസഫ്‌ പുന്നശ്ശേരില്‍ അറിയിച്ചു.. മത്സരങ്ങള്‍ നിയന്ത്രിക്കാന്‍ സമാജം കമ്മറ്റി പ്രത്യേകം ജൂറികള്‍ അടങ്ങുന്ന കമ്മറ്റിയെ ഇതിനോടകം നിയമിച്ചു കഴിഞ്ഞു അവരുടെ തീരുമാനം മത്സരത്തില്‍ ഉടനീളം അന്തിമമായിക്കും എന്നു സമാജം സെക്രട്ടറി ശ്രീ സുനില്‍ ശ്രീധര്‍ വൈസ്‌പ്രസിഡന്റ്‌ സിബിച്ചന്‍ ജോസഫ്‌, ജോ സെക്രട്ടറി ഫാസില്‍ മുഹമ്മദ്‌ തുടങ്ങിയവര്‍ അറിയിക്കുന്നു. വള്ളംകളിയുടെ വിശദവിവരങ്ങള്‍ wwwbramptonbotarace.com എന്ന വെബ്‌സൈറ്റ്‌ വഴി ലഭ്യമാകുന്നതാണ്‌.

കാനഡയില്‍ നെഹ്‌റു ട്രോഫി വള്ളംകളിക്ക്‌ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക