Image

പാസ്റ്റര്‍ സോളമന്‍ ഡേവിഡ്(79) മഹത്വത്തില്‍ പ്രവേശിച്ചു.

രാജന്‍ ആര്യപ്പള്ളില്‍ Published on 27 August, 2011
പാസ്റ്റര്‍ സോളമന്‍ ഡേവിഡ്(79) മഹത്വത്തില്‍ പ്രവേശിച്ചു.

ബോസ്റ്റണ്‍ : ഇന്‍ഡ്യാ പെന്തക്കോസ്തല്‍ അസംബ്ലി ഓഫ് ബോസ്റ്റണ്‍ ചര്‍ച്ചിന്റെ അസോസിയേറ്റ് പാസ്റ്റര്‍ സോളമന്‍ ഡേവിഡ്(79) ആഗസ്റ്റ് 24-ാം തീയതി ബുധനാഴ്ച രാവിലെ 5.30ന് കര്‍ത്ത്രര്‍ സന്നിധിയില്‍ ചേര്‍ക്കപ്പെട്ടു. കഴിഞ്ഞ 3 വര്‍ഷമായി പാസ്റ്റര്‍ സോളമന്‍ മകള്‍ ജിജിയും ഭര്‍ത്താവ് ജീമോന്‍ വര്‍ഗീസും ഒത്ത് ബോസ്റ്റണില്‍ താമസിക്കുകയായിരുന്നു.

കഴിഞ്ഞ 30 വര്‍ഷമായി അസംബ്ലി ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്കിന്റെ ഓര്‍ഡൈന്‍ഡ് സീനിയര്‍ ശുശ്രൂഷകനായിരുന്ന പാസ്റ്റര്‍ സോളമന്‍ ഇന്‍ഡ്യന്‍ സ്‌പെയിസ് റിസേര്‍ച്ച് ഓര്‍ഗനൈസേഷന്‍ (ഐ.എസ്.ആര്‍ . ഒ) യില്‍ സീനിയര്‍ അക്കൗണ്ടന്റായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഇന്‍ഡ്യയുടെ വിവിധ പട്ടണങ്ങളില്‍ മുബൈ, ന്യൂ ഡല്‍ഹി, ഓറീസ, കേരളം എന്നീ സ്ഥലങ്ങളില്‍ സുവിശേഷ പ്രവര്‍ത്തനം ചെയ്തിട്ടുള്ള ഇദ്ദേഹം പല പട്ടണങ്ങളിലും പുതിയ സഭകള്‍ രൂപം കൊള്ളുന്നതിന് ദൈവം സഹായിച്ചു.

ഭാര്യ : അമ്മിണി, മക്കള്‍ : ജോണ്‍സണ്‍ (ന്യൂയോര്‍ക്ക്), ജോജി (ഓസ്‌ട്രേലിയ), ജിജി(ബോസ്റ്റണ്‍ , യു.എസ്.എ), ശാമുവേല്‍ (ഓസ്‌ട്രേലിയ). മരുമക്കള്‍ : സാലിനി(യു.എസ്.എ), ജോസഫ്(ഓസ്‌ട്രേലിയ), ജീമോന്‍ (ബോസ്റ്റണ്‍ , യു.എസ്.എ), ആഷ(ഓസ്‌ട്രേലിയ).
പാസ്റ്റര്‍ സോളമന്‍ ഡേവിഡ്(79) മഹത്വത്തില്‍ പ്രവേശിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക