Image

തിരുവനന്തപുരം, കൊച്ചി റെയില്‍വെ സ്റ്റേഷനുകളില്‍ ക്യാമറകള്‍ സ്ഥാപിക്കും

Published on 27 August, 2011
തിരുവനന്തപുരം, കൊച്ചി റെയില്‍വെ സ്റ്റേഷനുകളില്‍ ക്യാമറകള്‍ സ്ഥാപിക്കും
കൊച്ചി: തിരുവനന്തപുരം, എറണാകുളം റെയില്‍വേ സ്‌റ്റേഷനുകളില്‍ ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന ക്യാമറകള്‍ സ്ഥാപിക്കുമെന്ന് ഡിവിഷണല്‍ മാനേജര്‍ രാജീവ് ദത്ത് ശര്‍മ അറിയിച്ചു.

അടുത്ത ഡിസംബറോടെ ആളില്ലാത്ത 110 ലെവല്‍ക്രോസുകളില്‍ ആളെ നിയമിക്കുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം ഡിവിഷനില്‍ 2009 മുതല്‍ ഇതുവരെ 12 പേരാണ് ആളില്ലാത്ത റെയില്‍വെ ക്രോസില്‍ അപകടത്തില്‍ മരിച്ചത്.

കേരളത്തില്‍ ആകെ 407 റെയില്‍വെ ക്രോസുകളാണുള്ളത്. തിരുവനന്തപുരം ഡിവിഷനില്‍ 108 എണ്ണവും പാലക്കാട് ഡിവിഷനില്‍ രണ്ടെണ്ണത്തിലുമാണ് ആളില്ലാത്തത്. ഇവിടെയെല്ലാം ആളെ നിയമിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായിവരികയാണെന്നും ഡിവിഷണല്‍ മാനേജര്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക