Image

ഫൊക്കാനാ നാഷണല്‍ സ്‌പെല്ലിംഗ്‌ ബീ റീജിയണല്‍ മത്സരം അറ്റ്‌ലാന്റയില്‍ സെപ്‌റ്റം 24-ന്‌

ജോയിച്ചന്‍ പുതുക്കുളം Published on 28 August, 2011
ഫൊക്കാനാ നാഷണല്‍ സ്‌പെല്ലിംഗ്‌ ബീ റീജിയണല്‍ മത്സരം അറ്റ്‌ലാന്റയില്‍ സെപ്‌റ്റം 24-ന്‌
അറ്റ്‌ലാന്റാ: ഫൊക്കാനയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ദേശീയ സ്‌പെല്ലിംഗ്‌ ബീയുടെ ഭാഗമായി അറ്റ്‌ലാന്റയില്‍ വെച്ച്‌ സെപ്‌റ്റംബര്‍ 24-ന്‌ ശനിയാഴ്‌ച രാവിലെ 11 മണി മുതല്‍ റീജിയണല്‍ മത്സരം നടക്കും. മത്സരത്തില്‍ പങ്കെടുക്കാന്‍ താത്‌പര്യമുള്ള 5 മുതല്‍ 8 വരെ ഗ്രേഡുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക്‌ സെപ്‌റ്റംബര്‍ 17-ന്‌ മുമ്പായി പേര്‌ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്‌.

റീജിയണല്‍ മത്സരങ്ങളില്‍ വിജയിക്കുന്നവര്‍ക്ക്‌ കേരള ജേര്‍ണല്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന കാഷ്‌ അവാര്‍ഡും, ന്യൂയോര്‍ക്കില്‍ ദേശീയ മത്സരത്തില്‍ പങ്കെടുക്കുന്നതിനുള്ള യാത്രാടിക്കറ്റും ലഭിക്കും. ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക്‌ ഒക്‌ടോബര്‍ അവസാനം ന്യൂയോര്‍ക്കില്‍ വെച്ച്‌ നടക്കുന്ന ദേശീയ മത്സരത്തില്‍ പങ്കെടുക്കാവുന്നതാണ്‌.

ദേശീയ മത്സരത്തില്‍ വിജയിക്കുന്നവര്‍ക്ക്‌ ആകര്‍ഷകങ്ങളായ നിരവധി സമ്മാനങ്ങള്‍ ലഭിക്കുന്നതാണ്‌. ഒന്നാം സമ്മാനം 5000 ഡോളറും, രണ്ടാം സമ്മാനം 1000 ഡോളറും മൂന്നാം സമ്മാനം 500 ഡോളറും ലഭിക്കും. കൂടാതെ നിരവധി പ്രോത്സാഹന സമ്മാനങ്ങളും ഉണ്ടായിരിക്കും.

റീജിയണല്‍ മത്സരത്തില്‍ പങ്കെടുക്കുവാന്‍ താത്‌പര്യമുള്ളവര്‍ റീജിയണല്‍ ഡയറക്‌ടര്‍ ഏബ്രഹാം ആഗസ്‌തിയുമായി ബന്ധപ്പെടേണ്ടതാണ്‌. ഫോണ്‍: 770 315 9499, ഇമെയില്‍: anitas1995@msn.com
ഫൊക്കാനാ നാഷണല്‍ സ്‌പെല്ലിംഗ്‌ ബീ റീജിയണല്‍ മത്സരം അറ്റ്‌ലാന്റയില്‍ സെപ്‌റ്റം 24-ന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക