Image

സംയുക്ത ഓര്‍ത്തഡോക്‌സ്‌ കണ്‍വെന്‍ഷന്‍ സെപ്‌റ്റംബര്‍ 10,11 തീയതികളില്‍ യോങ്കേഴ്‌സില്‍

ജോയിച്ചന്‍ പുതുക്കുളം Published on 30 August, 2011
സംയുക്ത ഓര്‍ത്തഡോക്‌സ്‌ കണ്‍വെന്‍ഷന്‍ സെപ്‌റ്റംബര്‍ 10,11 തീയതികളില്‍ യോങ്കേഴ്‌സില്‍
ന്യൂയോര്‍ക്ക്‌: ബ്രോങ്ക്‌സ്‌, വെസ്റ്റ്‌ചെസ്റ്റര്‍ ഏരിയയിലുള്ള ഓര്‍ത്തഡോക്‌സ്‌ പള്ളികളുടെ സംയുക്ത നേതൃത്വത്തില്‍ സെപ്‌റ്റംബര്‍ 10 ശനിയാഴ്‌ച, 11 ഞായറാഴ്‌ച എന്നീ തീയതികളില്‍ കണ്‍വെന്‍ഷന്‍ നടത്തപ്പെടുന്നു. യോങ്കേഴ്‌സിലുള്ള സോണ്‍ഡേഴ്‌സ്‌ ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തിലാണ്‌ കണ്‍വെന്‍ഷന്‍ ക്രമീകരിച്ചിരിക്കുന്നത്‌.

മലങ്കര ഓര്‍ത്തഡോക്‌സ്‌ വിദ്യാര്‍ത്ഥിപ്രസ്ഥാനം ജനറല്‍ സെക്രട്ടറിയും, വാഗ്‌മിയുമായ റവ.ഫാ. ഗീവര്‍ഗീസ്‌ ശനിയാഴ്‌ച വൈകിട്ട്‌ 5.30-ന്‌ വചനശുശ്രൂഷ നടത്തപ്പെടുന്നു. ഓര്‍ത്തഡോക്‌സ്‌ വൈദീകസംഘം ജനറല്‍ സെക്രട്ടറിയും, ശാലോം ടിവി പ്രഭാഷകനും പ്രമുഖ കണ്‍വെന്‍ഷന്‍ പ്രാസംഗികനുമായ റവ.ഫാ. സജി അമയില്‍ ഞായറാഴ്‌ച വൈകിട്ട്‌ 5.30-ന്‌ വചനശുശ്രഷ നടത്തുന്നു.

സെന്റ്‌ തോമസ്‌ ചര്‍ച്ച്‌ യോങ്കേഴ്‌സ്‌, സെന്റ്‌ മേരീസ്‌ ചര്‍ച്ച്‌ വൈറ്റ്‌പ്ലെയിന്‍സ്‌, സെന്റ്‌ ഗ്രിഗോറിയോസ്‌ അണ്ടര്‍ഹില്‍ യോങ്കേഴ്‌സ്‌, സെന്റ്‌ ജോര്‍ജ്‌ ചര്‍ച്ച്‌ പോര്‍ട്ട്‌ചെസ്റ്റര്‍, സെന്റ്‌ മേരീസ്‌ ചര്‍ച്ച്‌ ബ്രോങ്ക്‌സ്‌, സെന്റ്‌ ഗ്രിഗോറിയോസ്‌ ചര്‍ച്ച്‌ ലൂഡ്‌ലോ, യോങ്കേഴ്‌സ്‌ സെന്റ്‌ ഗ്രിഗോറിയോസ്‌ ചര്‍ച്ച്‌ പാര്‍ക്ക്‌ഹില്‍ യോങ്കേഴ്‌സ്‌ പള്ളികള്‍ കണ്‍വെന്‍ഷന്‌ നേതൃത്വം നല്‍കുന്നു.

സംയുക്ത പള്ളികളുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ഗാനശുശ്രൂഷയ്‌ക്ക്‌ കോര്‍ഡിനേറ്ററായി റവ.ഫാ. ഫിലിപ്പ്‌ സി. ഏബ്രഹാം, ക്വയര്‍ ലീഡറായി ജോയി ഏബ്രഹാം എന്നിവര്‍ പ്രവര്‍ത്തിക്കുന്നു. കണ്‍വെന്‍ഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ റവ.ഫാ. നൈനാന്‍ ടി. ഈശോ (പ്രസിഡന്റ്‌), ബാബു ജോര്‍ജ്‌ (സെക്രട്ടറി), എം.വി. കുര്യന്‍ (പ്രോഗ്രാം കോര്‍ഡിനേറ്റര്‍), ഏബ്രഹാം മൂലയില്‍ (ട്രഷറര്‍), കുര്യാക്കോസ്‌ വര്‍ഗീസ്‌ (ജോയിന്റ്‌ സെക്രട്ടറി), ജോണ്‍ കുഴിയാഞ്ഞല്‍ (ജോയിന്റ്‌ ട്രഷറര്‍), എബി പോള്‍, ബാബു ജോര്‍ജ്‌ വേങ്ങല്‍ (പബ്ലിസിറ്റി കോര്‍ഡിനേറ്റേഴ്‌സ്‌) നേതൃത്വം നല്‍കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: റവ.ഫാ. നൈനാന്‍ ടി. ഈശോ (914 645 0101), ബാബു ജോര്‍ജ്‌ (914 400 8543), എം.വി. കുര്യന്‍ (914 830 8644), ഏബ്രഹാം മൂലയില്‍ (914 420 3694).
സംയുക്ത ഓര്‍ത്തഡോക്‌സ്‌ കണ്‍വെന്‍ഷന്‍ സെപ്‌റ്റംബര്‍ 10,11 തീയതികളില്‍ യോങ്കേഴ്‌സില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക