Image

ഡാലസ്‌ മലയാളി അസോസിയേഷന്‍ ഓണാഘോഷം: പ്രൊഫ. മോഗ്‌ മുഖ്യാതിഥി

ബിനോയി സെബാസ്റ്റ്യന്‍ Published on 30 August, 2011
ഡാലസ്‌ മലയാളി അസോസിയേഷന്‍ ഓണാഘോഷം: പ്രൊഫ. മോഗ്‌ മുഖ്യാതിഥി
ഡാലസ്‌: സമത്വത്തിന്റെയും സമൃദ്ധിയുടെയും വിശ്വമാനവീകതയുടെയും സനാതനസ്‌മരണയായ തിരുവോണം നോര്‍ത്ത്‌ ടെക്‌സസ്‌ മലയാളികളുടെ നിറഞ്ഞ സൗഹൃദസാന്നിദ്ധ്യത്തില്‍ സെപ്‌റ്റബര്‍ 3 ാം തീയതി രാവിടെ 10 മണി മുതല്‍ ഇര്‍വിംഗ്‌ ഹിന്ദു ടെമ്പിള്‍ ഓഡിറ്റോറിയത്തില്‍ വച്ച്‌ ആഘോഷിക്കും. പരിപാടിയുടെ സ്‌പോണ്‍സര്‍ഷിപ്പ്‌ കിക്കോഫ്‌ സാംസ്‌ക്കാരികപ്രവര്‍ത്തകനും വ്യവസായിയുമായ ടി.സി.ചാക്കോ നിര്‍വ്വഹിച്ചു.

ഓസ്റ്റിന്‍ യൂണിവേഴ്‌സിറ്റി മുന്‍ മലയാളഭാഷാദ്ധ്യാപകനും ഫിന്‍ലാന്റ്‌ സര്‍വ്വകലാശാലാ മുന്‍ ഹിന്ദി പ്രൊഫസറും ടെക്‌സസ്‌ ബ്‌ളൂഗ്രാസ്‌ സംഗീതോപജ്‌ഞാതാവും അമേരിക്കന്‍ വംശജനുമായ പ്രൊഫ. റോഡ്‌നി മോഗാണ്‌ മുഖ്യാതിഥി. അദേഹം മലയാളത്തിലും തമിഴിലും ദേശീയഭാഷയായ ഹിന്ദിയിലും ഓണസന്ദേശം നല്‍കും. അദേഹത്തോടൊപ്പം പ്രശസ്‌ത നടിയും നൃത്തകിയുമായ സുചിത്രയും ഓണസന്ദേശം നല്‍കും.

നോര്‍ത്ത്‌ ടെക്‌സസിലെ കലാസ്‌നേഹികളായ യുവാക്കള്‍ അവതരിപ്പിക്കുന്ന വിവിധ നൃത്തരൂപങ്ങളോടൊപ്പം, സമ്പൂര്‍ണ്ണ വാദ്യോപകരണങ്ങളുടെ അകമ്പടിയോടെയുള്ള മഹാബലിയുടെ തിരുവെഴുന്നള്ളത്ത്‌, തിരുവോണപ്പൂ ചമയം, മാര്‍ക്കംകളി, വള്ളകളി തുടങ്ങിയവ കലാപരിപാടികളും പാരമ്പര്യരുചിക്കൂട്ടുകള്‍ തികഞ്ഞ തിരുവോണസദ്യയും ഉണ്ടായിരിക്കും.

മണ്‍മറഞ്ഞുപോയ ഒരു സദ്‌കാലത്തിന്റെയും പ്രജാവാത്‌സല്യം തുളുമ്പിയ ഒരു ഭരണാധിപന്റെയും ഒപ്പം സ്വന്തം ഗൃഹാതുരത്വത്തിന്റെയും സ്‌മരണയുണര്‍ത്തുന്ന ഈ ഓണാഘോഷചടങ്ങിലേക്കു ഓരോ മലയാളി കുടുംബത്തേയും തിരുവോണത്തിന്റെ നിറഞ്ഞ ആഹ്‌ളാദത്തോടെ ക്ഷണിക്കുന്നതായി പ്രസിഡന്റ്‌ ഫിലിപ്പ്‌ ചാമത്തില്‍ അറിയിച്ചു. .

കുടുതല്‍ വിവരങ്ങള്‍ക്ക്‌:

ഫിലിപ്പ്‌ ചാമത്തില്‍, പ്രസിഡന്റ്‌(469 877 7266), ജേക്കബ്‌ പറമ്പേത്ത്‌, സെക്രട്ടറി(972 839 7591)
ഡാലസ്‌ മലയാളി അസോസിയേഷന്‍ ഓണാഘോഷം: പ്രൊഫ. മോഗ്‌ മുഖ്യാതിഥി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക