ഫര്മിങ്ങാം(മാസച്യുസിറ്റ്സ്): അമേരിക്കന്‍
പ്രസിഡന്റ് ബറാക് ഒബാമയുടെ പിതാവിന്റെ അര്‍ധസഹോദരന്‍ ഒന്യാംഗോ ഒബാമ
മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയില്‍ . മാസച്യുസിറ്റ്സ് സംസ്ഥാനത്തെ
ഫര്മിങ്ങാമിലാണ് കഴിഞ്ഞ ആഴ്ച മദ്യപിച്ച് അപകടകരമായ രീതിയില്‍
വാഹനമോടിച്ചതിന് അറുപത്തിയേഴുകാരനായ ഒന്യാംഗോ അറസ്റ്റിലായത്.
അറസ്റ്റിന്റെ
നടപടിക്രമത്തിന്റെ ഭാഗമായി ആരെയെങ്കിലും ഫോണ്‍ ചെയ്യേണ്ടതുണ്ടോ എന്ന
ചോദ്യത്തിന് വൈറ്റ് ഹൗസിലേക്ക് ഫോണ്‍ ചെയ്താല്‍ കൊള്ളാമെന്നായിരുന്നു
ഒന്യാംഗോയുടെ മറുപടി. ഇതേക്കുറിച്ച് പരാമര്‍ശിക്കാന്‍ വൈറ്റ്ഹൗസ്
വൃത്തങ്ങള്‍ വിസമ്മതിച്ചു.
അതേസമയം, താന്‍ മദ്യപിച്ച്
വാഹനമോടിച്ചിട്ടില്ലെന്നും തന്നെ കുറ്റവിമുക്തനാക്കണമെന്നും ഒന്യാംഗോ
കോടതിക്കു മുന്‍പാകെ ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.