Image

അനധികൃത ലൈസന്‍സ്‌: കുമാരസ്വാമിയുടേയും ഭാര്യയുടേയും ജാമ്യാപേക്ഷ തള്ളി

Published on 30 August, 2011
അനധികൃത ലൈസന്‍സ്‌: കുമാരസ്വാമിയുടേയും ഭാര്യയുടേയും ജാമ്യാപേക്ഷ തള്ളി
ബാംഗ്ലൂര്‍: അനധികൃത ലൈസന്‍സ്‌ കേസില്‍ കര്‍ണാടക മുന്‍ മുഖ്യമന്ത്രി എച്ച്‌.ഡി. കുമാരസ്വാമിയുടെയും ഭാര്യയുടെയും ജാമ്യാപേക്ഷ കോടതി തള്ളി. ലോകായുക്‌താ സ്‌പെഷല്‍ കോടതി ജഡ്‌ജി എന്‍.കെ. സുധീന്ദ്ര റാവു ആണ്‌ ജാമ്യാപേക്ഷ തള്ളിയത്‌.

നിയമങ്ങള്‍ കാറ്റില്‍ പറത്തി ജന്‍താക്കല്‍ എന്ന മൈനിങ്‌ കമ്പനിക്ക്‌ കുമാരസ്വാമി മൈനിങ്‌ ലൈസന്‍സ്‌ ശരിയാക്കിക്കൊടുത്തു. മുഖ്യമന്ത്രിയായിരുന്ന സമയം സ്വകാര്യ ഹൗസിങ്‌ സൊസൈറ്റിക്ക്‌ അനധികൃതമായി ഭൂമി നല്‍കി തുടങ്ങിയവയാണ്‌ കുമാരസ്വാമിക്കെതിരെയുള്ള കുറ്റങ്ങള്‍. ഭൂമി നല്‍കിയതിന്‌ പ്രത്യുപകാരമായി ഭാര്യയ്‌ക്കും പാരിതോഷികം ലഭിച്ചിരുന്നു. അഡ്വ. വിനോദ്‌കുമാറാണ്‌ ഇവര്‍ക്കെതിരേ സ്വകാര്യ അന്യായം സമര്‍പ്പിച്ചത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക