Image

ശ്രീപത്മനാഭ സ്വാമി ക്ഷേത്രവും, ദേവപ്രശ്‌നവും....!

കൈരളി ന്യൂയോര്‍ക്ക്‌ Published on 31 August, 2011
ശ്രീപത്മനാഭ സ്വാമി ക്ഷേത്രവും, ദേവപ്രശ്‌നവും....!
ഒരു സംശയം- ഈ കേള്‍ക്കുന്നത്‌ ദേവ പ്രശ്‌നമാണോ രാജപ്രശ്‌നമാണോ?

ഈ പ്രശ്‌നത്തിന്‌ ശാസ്‌ത്രീയമായി എന്തെങ്കിലും അടിസ്ഥാനമുണ്ടോ? ഇല്ലെങ്കില്‍ ഇല്ലാത്ത പ്രശ്‌നം ഉണ്ടാക്കി ജീവിതം എന്തിന്‌ കൂടുതല്‍ സങ്കീര്‍ണ്ണമാക്കണം? മനുഷ്യ ചരിത്രത്തിലൂടനീളം ഈവക സ്വാര്‍ത്ഥതയിലൂന്നിയ പ്രശ്‌നങ്ങള്‍ ഉണ്ടായെന്നിരിക്കും; പക്ഷേ സംസ്‌കാര സമ്പന്നരായ ജനത അവയ്‌ക്കെല്ലാം കാലാകാലങ്ങളില്‍ മാറ്റം വരുത്തി കൂടുതല്‍ അഭിവൃദ്ധിയിലേക്ക്‌ നീങ്ങുകയാണു ചെയ്യാറ്‌്‌!

ഒരു മതത്തെയും തള്ളിപ്പറയാന്‍ മനുഷ്യരാരും ആരുമല്ല. മതങ്ങള്‍ക്കെതിരെ വാള്‍ വീശിയവരെല്ലാം പൂര്‍ണ്ണമായും പരാജയപ്പെടുകയായിരുന്നു. അവസാനമായി സോവിയറ്റ്‌ യൂണിയനില്‍ ലനിന്റെ സമയത്ത്‌ സെന്റ്‌ പീറ്റേഴ്‌സ്‌ ബര്‍ഗ്‌ ലനിന്‍ ഗ്രാഡ്‌ ആക്കി മാറ്റിയെങ്കിലും, സോവിയറ്റ്‌ യൂണിയന്‍ ചിഹ്നഭിന്നമായപ്പോള്‍, ലനിന്‍ ഗ്രാഡ്‌ വീണ്ടും സെന്റ്‌ പീറ്റോഴ്‌സ്‌ ബര്‍ഗായി മാറി. ഈ ചരിത്രമെല്ലാം അറിഞ്ഞിരിക്കെ മതങ്ങളിലെ അന്ധവിശ്വാസങ്ങള്‍ക്കുനേരെ വിരല്‍ ചൂണ്ടാനൊന്നും ശ്രമിക്കുന്നില്ല, എന്നാല്‍ മതസംഹിതകളിലെ നല്ല ഭാഗങ്ങള്‍ ഉള്‍ക്കൊള്ളാന്‍ എന്തുകൊണ്ട്‌ സാധിക്കുന്നില്ല; അതാണ്‌ പ്രശ്‌നം.

ശ്രീ പത്മനാഭ ഷേത്രത്തിലെ നിധിയെടുത്ത്‌ കേരളത്തിലെ ജനങ്ങള്‍ക്ക്‌ വീതിച്ചു കൊടുക്കണമെന്ന്‌ ആരും വാദിക്കില്ല. കാരണം അങ്ങനെ ചെയ്‌താല്‍ കടിച്ചതുമില്ല പിടിച്ചതുമില്ല എന്ന പരുവത്തിലാകും. ഉദാഹരണത്തിന്‌: 1977-ല്‍ കമ്യൂണിസ്റ്റ്‌ ഗവണ്‍മെന്റ്‌ ലക്ഷം വീട്‌ പദ്ധതികൊണ്ടുവന്ന്‌ സാധുക്കള്‍ക്കെല്ലാം വീടുണ്ടാക്കി നല്‍കി. തുടക്കത്തില്‍ ഒരു വീടിന്‌ അവശ്യം വേണ്ട വാതിലുകളും കതകുകളും, പട്ടികയും എല്ലാം ഉണ്ടായിരുന്നു. എന്നാല്‍ ഇന്ന്‌ ലക്ഷം കോളനികളില്‍ പോയി നോക്കിയാല്‍, വാതിലുകളും ജനലുകളും എല്ലാം പറിച്ച്‌ വിറ്റ്‌ ചാക്കുതൂക്കിയിരിക്കുന്ന സ്ഥിതിയാണ്‌ കാണാന്‍ സാധിക്കുന്നത്‌. അവിടെയും തീര്‍ന്നില്ല കമ്യൂണിസ്റ്റ്‌ ഗവണ്‍മെന്റ്‌ തന്നെ- രണ്ടു സെന്റ്‌ ഭൂമിയുള്ളവര്‍ക്ക്‌ വീടു വെയ്‌ക്കാനുള്ള ചിലവിലെക്ക്‌ 25000 രൂപ സാധുക്കളെന്നു വിളിക്കപ്പെടുന്നവര്‍ക്ക്‌ നല്‍കി. പക്ഷേ ആ തുകകൊണ്ട്‌ എന്തു ചെയ്‌തു എന്നു ചോദിച്ചാല്‍ ആര്‍ക്കും ഉത്തരമില്ല. അതുകൊണ്ട്‌ ഒരു പൈസപോലും വെറുതെ കൊടുക്കാന്‍ ആരും വാദിക്കില്ല, എന്നാല്‍ കേരളത്തിലെ തൊഴിലില്ലായ്‌മക്ക്‌ പരിഹാരം കാണാന്‍ എത്രയെത്ര നല്ല പ്രോജക്‌ട്‌കള്‍ കൊണ്ടു വരാന്‍ ഈ നിധികൊണ്ട്‌ സാധിക്കും ?

അതാണ്‌ മാനവീകത.

കേരളത്തേ സംബ്‌ധിച്ചിടത്തോളം പണത്തിന്റെ ദൗര്‍ലഭ്യത്താല്‍ നിരവധി സംരഭങ്ങള്‍ ഇനിയും പൂര്‍ത്തീകരിക്കാനുണ്ടല്ലോ?

കേരളത്തില്‍ ഇന്നും നല്ലൊരു സ്‌പെഷ്യാലിറ്റി ഹോസ്‌പിറ്റല്‍ ഉണ്ടോ? ഐ.ഐ.റ്റി സമാനമായ ഒരു യൂണിവേഴ്‌സിറ്റി കേരളത്തിലുണ്ടോ? കേരളത്തിന്റെ തനതായ സംസാ കാരം വിളമ്പരം ചെയ്യുന്ന ഒരു സംസ്‌കാരിക കേന്ദ്രം നമുക്കുണ്ടോ? സെന്‍ട്രല്‍ ഗവണ്മേന്റ്‌ ടോള്‍ പിരിച്ചുകൊണ്ട്‌ ഹൈവേ നിര്‍മ്മിക്കാന്‍ അനുവാദം നല്‍കുന്നുണ്ട്‌. എത്രമാത്രം വരുമാനം കാലാകലത്തോളം നേര്‍ച്ച വാങ്ങുംപോലെ ഈ ടോള്‍ ബൂത്തുകളില്‍ നിന്നും സംഭരിക്കാന്‍ സാധിക്കും? അങ്ങനെ അങ്ങനെ എത്ര എത്ര പദ്ധതികള്‍ ശ്രീപത്മനാഭസ്വാമിയുടെ പേരില്‍ ആരംഭിക്കാനും അതില്‍ നിന്നും നല്ല ലാഭം കൊയ്‌ത്‌ നൂറിരട്ടിയായി വര്‍ദ്ധിപ്പിക്കാനും, കേരളത്തിലെ തൊഴിലില്ലായ്‌മയ്‌ക്ക്‌ പരിഹാരം കാണാനും അവസരം കിട്ടിയിരിക്കെ എന്താനാണ്‌ ജ്യോതിഷര്‍ എന്നു വിളിക്കപ്പെടുന്ന കവടി നിരത്തു കാരെ കൂട്ടുപിടിച്ച്‌ കേരളത്തിന്റെ പുരോഗതിയില്‍ ഇടംകോലിടുന്നത്‌; അന്ധവിശ്വാസങ്ങള്‍ പരത്തുന്നത്‌ ?

ആസ്‌ട്രോണമിയില്‍ ഇന്‍ഡ്യാക്കാരും ഗ്രീക്കുകാരും ഈ ജിപ്‌ഷന്‍സും എല്ലാം പ്രസിദ്ധരാണ്‌ . അതുപോലെ ആര്യഭട്ടയുടെ ഗണിതശാസ്‌ത്ര കണ്ടുപിടുത്തങ്ങള്‍ ഇന്നത്തെ കണ്ടുപിടുത്തങ്ങളുടെ എല്ലാം അടിസ്ഥാന തത്വങ്ങളാണെന്ന്‌ തെളിയിച്ചു കഴിഞ്ഞു . എന്നാല്‍ ജ്യോതിഷത്തിലും ആസ്‌ട്രോളജിയിലും വലിയ കമ്പം കാണിക്കാന്‍ അദ്ദേഹം താത്‌പര്യം കാണിച്ചിട്ടില്ല എന്നാണ്‌ ചരിത്രം രേഖപ്പെടുത്തുന്നത്‌.

കാരണം അസ്‌ട്രോളജിയും ജ്യോതിഷവും സയന്‍സിന്റെ അടിസ്ഥാനത്തില്‍ തെളിയിക്കപ്പെടാത്ത വെറും സംഖ്യാശാസ്‌ത്രമാണ്‌ ? അപ്പോള്‍ ജ്യോതിഷം എന്ന തെളിയിക്കപ്പെടാത്ത ശാസ്‌ത്രം ഉപയോഗിച്ച്‌ കുറേപ്പേര്‍ ശമ്രം മടിഞ്ഞിരുന്ന്‌ `ശും ശാ' എന്ന്‌ വീര്‍പ്പുമുട്ടുന്നതില്‍ എന്തര്‍ത്ഥം? ഇങ്ങനെ ഒരു പ്രശ്‌നം ദേവനുള്ളതായിട്ട്‌ ദേവനൊട്ടറിയുന്നുമില്ല; എന്തൊരു പുകില്‌!

ക്രിസ്‌ത്യന്‍സ്‌ ഉള്‍പ്പടെ മതങ്ങളെല്ലാം അന്ധവിശ്വാസങ്ങളെ പറിച്ചെറിയേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

ലോകം സയന്‍സിന്റെ പാതയിലൂടെയാണ്‌ ചലിച്ചുകൊണ്ടിരിക്കുന്നത്‌. സൂര്യന്‍ നാളെ രാവിലെ കൃത്യം ഏഴുമണി നാലു നിബഡത്തിനു ഉദിക്കും ആറുപത്തിന്‌ അസ്‌തമിക്കും എന്നു പറഞ്ഞാല്‍ കിറുകിറുത്യം സമയത്ത്‌ എല്ലാം നടന്നിരിക്കും. നാളെ മഴ പെയ്യും എന്നു കലാവസ്ഥാ നിരീക്ഷകര്‍ പറഞ്ഞാല്‍ 97 ശതമാനവും നടന്നിരിക്കും. അതുപോലെ ഫിസ്‌ക്‌സ്‌, കെമിസ്‌ട്രി, ബയോളജി, ആസ്‌ട്രോണമി അങ്ങനെ സയന്‍സിന്റെ കയ്‌വഴികളെല്ലാം പിഴവില്ലാത്ത നൂറുശതമാനം ഉറപ്പുനല്‍കുന്ന ഫോര്‍മുലകളിലൂടെയാണ്‌ ലോകത്തിന്റെ ഗതി വിഗതികള്‍ നിര്‍ണ്ണയിച്ചുകൊണ്ടിരിക്കുന്നത്‌. അങ്ങനെയിരിക്കെ പുരോഗതിക്ക്‌ വിഘ്‌നം സൃഷ്‌ടിക്കുന്ന, വെറും തട്ടിപ്പുമായി ഇറങ്ങിത്തിരിച്ചിരിക്കുന്ന കവടി നിരത്തുകാര്‍ പറയുന്നത്‌ കേട്ട്‌ യാതൊരു പ്രശ്‌നവുമില്ലാത്ത ദേവന്‌ പ്രശനം ഉണ്ടെന്ന്‌ ധരിച്ചുവശായാല്‍- പരിതാപകരം എന്നു മാത്രമെ പറയെണ്ടു . കേരളത്തിലെ ജനങ്ങള്‍ ദേവപ്രശ്‌നവും രാജ പ്രശ്‌നവും തിരിച്ചറിയാത്തവരല്ലെന്നു. കരുതുന്നു!
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക