ന്യൂഡല്‍ഹി: രാജീവ് ഗാന്ധിയുടെ വധശിക്ഷയുമായി ബന്ധപ്പെട്ട് ഉണ്ടായിരിക്കുന്ന
സംഭവത്തില്‍ നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്ന് കോണ്‍ഗ്രസ് നേതൃയോഗം
തീരുമാനിച്ചു.
പ്രതികളുടെ ദയാഹര്‍ജി പുനഃപരിശോധിക്കണമെന്ന തമിഴ്നാട്
സര്‍ക്കാരിന്റെ പ്രമേയം കേന്ദ്രസര്‍ക്കാരിനു ബാധകമാകില്ലെന്നു കേന്ദ്ര നിയമമന്ത്രി
സല്മാന് ഖുര്‍ഷിദ് ചൂണ്ടിക്കാട്ടി. ശിക്ഷ നടപ്പാക്കുന്നതു സ്റ്റേ ചെയ്ത
ഹൈക്കോടതി തീരുമാനത്തെക്കുറിച്ചു പ്രതികരിക്കവെ, കോടതിതീരുമാനത്തില്
ഇടപെടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തെ നിയമം മാനിക്കണമെന്നും കോടതിവിധി
നടപ്പാക്കണമെന്നുമാണു തങ്ങളുടെ നിലപാടെന്നു തമിഴ്നാട് സംസ്ഥാന കോണ്‍ഗ്രസധ്യക്ഷന്‍
കെ.വി.തങ്കബാലു പറഞ്ഞു.