Image

സണ്ണി കോന്നിയൂര്‍ ഫോമാ വൈസ്‌ പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ മത്സരിക്കുന്നു

ജോയിച്ചന്‍ പുതുക്കുളം Published on 02 September, 2011
സണ്ണി കോന്നിയൂര്‍ ഫോമാ വൈസ്‌ പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ മത്സരിക്കുന്നു
സ്റ്റാറ്റന്‍ഐലന്റ്‌: ഫൊക്കാനയുടെ നാഷണല്‍ കമ്മിറ്റി മെമ്പറായും, ഫോമയുടെ ആരംഭത്തില്‍ ജോയിന്റ്‌ സെക്രട്ടറിയായും സ്‌തുത്യര്‍ഹമായ സേവനം കാഴ്‌ചവെച്ചിട്ടുള്ള സണ്ണി കോന്നിയൂര്‍ ഫോമയുടെ വൈസ്‌ പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ മത്സരിക്കുന്നു.

നിരവധി സംഘടനകളുടേയും സുഹൃത്തുക്കളുടേയും താത്‌പര്യത്തെ മാനിച്ചാണ്‌ താന്‍ വീണ്ടും ഫോമയുടെ നേതൃനിരയിലേക്ക്‌ വരുവാന്‍ ഉദ്ദേശിക്കുന്നതെന്ന്‌ അദ്ദേഹം പറഞ്ഞു.

സ്റ്റാറ്റന്‍ഐലന്റ്‌ മലയാളി അസോസിയേഷന്‍ പ്രസിഡന്റ്‌, നിരവധി നിര്‍ധനര്‍ക്ക്‌ സഹായമെത്തിക്കുന്ന ബ്ലെസ്‌ഡ്‌ ചാരിറ്റീസിന്റെ ഫൗണ്ടിംഗ്‌ സെക്രട്ടറി, അമേരിക്കയിലെ ആദ്യകാല മലയാള പ്രസിദ്ധീകരണമായ `അശ്വമേധ'ത്തിന്റെ പത്രാധിപസമിതിയംഗം, സ്റ്റാറ്റന്‍ഐലന്റ്‌ സെന്റ്‌ ജോര്‍ജ്‌ ഇടവകയില്‍ നിരവധി തവണ മാനേജിംഗ്‌ കമ്മിറ്റി മെമ്പര്‍ തുടങ്ങി നിരവധി സ്ഥാനങ്ങളില്‍ കോന്നിയൂര്‍ തന്റെ പ്രഗത്ഭ്യം തെളിയിച്ചിട്ടുണ്ട്‌.

സാമൂഹ്യ, സാംസ്‌കാരിക, സാമുദായിക രംഗങ്ങളിലെ സജീവസാന്നിധ്യമായ സണ്ണി കോന്നിയൂര്‍, തന്റെ സേവനം ഫോമയെ കൂടുതല്‍ ഉയരങ്ങളിലേക്ക്‌ നയിക്കുമെന്ന്‌ ഉറച്ചുവിശ്വസിക്കുന്നു. ഫോണ്‍നമ്പര്‍: 917 514 1396.
സണ്ണി കോന്നിയൂര്‍ ഫോമാ വൈസ്‌ പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ മത്സരിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക