Image

ഡിട്രോയിറ്റ് കേരളക്ലബ് അര്‍ബുദ ബോധവല്‍ക്കരണ യാത്ര; മുകേഷ് പങ്കെടുക്കുന്നു

ജോയിച്ചന്‍ പുതുക്കുളം Published on 04 June, 2011
ഡിട്രോയിറ്റ് കേരളക്ലബ് അര്‍ബുദ ബോധവല്‍ക്കരണ യാത്ര; മുകേഷ് പങ്കെടുക്കുന്നു
ഡിട്രോയിറ്റ്: ഡിട്രോയിറ്റ് കേരളക്ലബിന്റെ നേതൃത്വത്തില്‍ കേരള മുകേഷ് ഫൗണ്ടേഷന്റേയും, മിഷിഗണ്‍ എ.കെ.എം.ജി-യുടെയും, ഇന്ത്യന്‍ നേഴ്‌സസ് അസ്സോസിയേഷന്റേയും സഹകരണത്തോടെ ജൂണ്‍ 11-ാം തീയതി രാവിലെ 9:30-ന് നടക്കുന്ന അര്‍ബുദ ബോധവല്‍ക്കരണ സന്ദേശ യാത്രയില്‍ പ്രശസ്ത സിനിമാതാരം മുകേഷ് പങ്കെടുക്കുന്നു. ഈ ബോധവല്‍ക്കരണ സഞ്ചാരത്തിലൂടെ സമാഹരിക്കുന്ന തുക ഇന്ത്യയില്‍ അര്‍ബുദ ബോധവല്‍ക്കരണത്തിനും സത്വര ശുശ്രൂഷകള്‍ക്കുമായി വിനയോഗിക്കും.

കേരളത്തില്‍ മുകേഷ് ഫൗണ്ടേഷനുമായി ചേര്‍ന്നാണ് അര്‍ബുദ ബോധവല്‍ക്കരണം നടപ്പാക്കുന്നത്. അമേരിക്കയില്‍ ആദ്യമായിട്ടാണ് ഒരു പ്രവാസി ഇന്ത്യന്‍ സംഘടന ഇന്ത്യന്‍ ജനതയെ ബോധവല്‍ക്കരിക്കുവാനായി ഒരു സന്ദേശ യാത്ര സംഘടിപ്പിക്കുന്നത്. മാനവ രാശിയെ കാര്‍ന്നു തിന്നുന്ന മഹാവിപത്തായി അര്‍ബുദ രോഗം മാറിക്കഴിഞ്ഞു. അമൂല്ല്യമായ മനുഷ്യ ജീവിതത്തെ ധന്യമാക്കുവാനുള്ള മുന്നറിയുപ്പുകളുമായിട്ടാണ് കേരളക്ലബ് അര്‍ബുദ ബോധവല്‍ക്കരണ സമ്പേശ യാത്ര നടത്തുന്നത്. കേരളക്ലബിന്റെ ഈ അര്‍ബുദ ബോധവല്‍ക്കരണ സമ്പേശ യാത്രയില്‍ പങ്കെടുക്കുകയും ഉദാരമായി സംഭാവന ചെയ്യുകയും മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുമ്പോള്‍ മാനവ സ്‌നേഹത്തിന്റേയും ധര്‍മ്മത്തിന്റേയും ഉദാത്തഭാവങ്ങള്‍ നാം പ്രകടിപ്പിക്കുകയാണ്.

ട്രോയ് ബൂളന്‍ പാര്‍ക്കില്‍ നിന്ന് ആരംഭിക്കുന്ന യാത്ര ട്രോയ് ഹൈസ്ക്കൂള്‍ വഴി 2 മൈലുകള്‍ പിന്നിട്ട് തിരികെ എത്തും. ബൂളന്‍ പാര്‍ക്കില്‍ കേരളീയ ശൈലിയില്‍ പാകം ചെയ്ത രുചികരമായ നാടന്‍ ഭക്ഷണങ്ങളുടെ ഭക്ഷണശാലകളും കേരള തട്ടുകടയും പ്രവര്‍ത്തിക്കുന്നതാണ്. സൂസന്‍ ജി. കൊമെന്‍ ഫൗണ്ടേഷന്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന അര്‍ബുദ ബോധവല്‍ക്കരണ ലഘുലേഖകള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്ത് ഇതോടൊപ്പം കേരളക്ലബ് പ്രസിദ്ധീകരിക്കുന്നു. ഈ യാത്രയില്‍ പങ്കുചേരുവാന്‍ എവരേയും കേരളക്ലബ് സ്വാഗതം ചെയ്യുന്നതായി ബൈജു എം. പണിക്കര്‍ (പ്രസിഡന്റ്), പ്രിമസ് ജോണ്‍(വൈസ് പ്രസിഡന്റ്), ജോളി ഡാനിയേല്‍(സെക്രട്ടറി), രമ്യ അനില്‍ കുമാര്‍(ട്രഷറര്‍), ബിനു പണിക്കര്‍, രെഘു അയ്യങ്കാര്‍, സുജിത് മേനോന്‍, സുനില്‍ മാത്യു, ബാബു കുര്യന്‍(ബി.ഒ.റ്റി ചെയര്‍മാന്‍), മാത്യു വര്‍ക്ഷീസ്(ബി.ഒ.റ്റി സെക്രട്ടറി) എന്നിവര്‍ അറിയിച്ചു. അലന്‍ ജോണ്‍ ചെന്നിത്തല അറിയിച്ചതാണിത്. കൂടുതല്‍ വിവരങ്ങള്‍ക്ക് കേരളക്ലബ് വെബ് സൈറ്റ് WWW.KERALACLUB.ORG, WWW.KERALACANCER.ORG
ഡിട്രോയിറ്റ് കേരളക്ലബ് അര്‍ബുദ ബോധവല്‍ക്കരണ യാത്ര; മുകേഷ് പങ്കെടുക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക