എ.കെ.ജോര്‍ജ് (81): ഹൂസ്റ്റണ്

Published on 19 March, 2021
എ.കെ.ജോര്‍ജ് (81): ഹൂസ്റ്റണ്
ഹൂസ്റ്റണ്‍: എടത്വ ആനപ്രാമ്പാല്‍ അഞ്ചേരില്‍ കോരുത് ജോര്‍ജ് (എ.കെ.ജോര്‍ജ്, 81 വയസ്) ഹൂസ്റ്റണില്‍ നിര്യാതനായി. ഭാര്യ കുഞ്ഞമ്മ ജോര്‍ജ് ഇലന്തൂര്‍ പൊയ്കയില്‍ കുടുംബാംഗമാണ്.

മക്കള്‍ : അനില്‍ ജോര്‍ജ്, അനു മാത്യു ( ഇരുവരും ഹൂസ്റ്റണ്‍)
മരുമക്കള്‍: എബ്രഹാം മാത്യു (സുരേഷ്), സോളി ജോര്‍ജ് (ഇരുവരും ഹൂസ്റ്റണ്‍)
കൊച്ചുമക്കള്‍ :ജൂലിയ മാത്യു, ജെറെമി മാത്യൂ, കാതറിന്‍ ജോര്‍ജ്, ഏഞ്ചലിക്ക ജോര്‍ജ്

പരേതന്‍ ഹൂസ്റ്റണ്‍ ട്രിനിറ്റി മാര്‍ത്തോമാ ഇടവകയുടെ പ്രാരംഭകാല നേതാക്കളിലൊരാളും അമേരിക്കന്‍ ഭദ്രാസനത്തിലെ ആദ്യ ദേവാലയമായ ട്രിനിറ്റി മാര്‍ത്തോമാ ദേവാലയത്തിന്റെ നിര്‍മ്മാണത്തില്‍ നേതൃത്വം നല്‍കിയ പ്രമുഖരില്‍ ഒരാളുമായിരുന്നു. നിരവധി വര്‍ഷങ്ങള്‍ ഇടവകയുടെ ട്രസ്റ്റിയുമായും സേവനമനുഷ്ഠിച്ചു.

പൊതുദര്‍ശനവും ആദ്യഭാഗ ശുശ്രൂഷയും: മാര്‍ച്ച് 21ന് ഞായറാഴ്ച വൈകുന്നേരം 4  മുതല്‍ 7 വരെ  ട്രിനിറ്റി മാര്‍ത്തോമാ ദേവലായത്തില്‍ (5810, Almeda Genoa road, Houston, TX, 77048)

സംസ്ക്കാര ശുശ്രൂഷകള്‍ മാര്‍ച്ച് 22 ന് തിങ്കളാഴ്ച രാവിലെ 10 മണിക്ക് ട്രിനിറ്റി മാര്‍ത്തോമാ ദേവലായത്തില്‍ വച്ച് നടത്തുന്നതും ശുശ്രൂഷകള്‍ക്കു ശേഷം സംസ്കാരം സൗത്ത് പാര്‍ക്ക് ഫ്യൂണറല്‍ ഹോം സെമിത്തേരിയില്‍ നടത്തുന്നതുമാണ് (1310, N .Main tSreet, Pearland, TX,77581)

ശുശ്രൂഷകളുടെ തത്സമയ സംപ്രേക്ഷണം  https://wwwt.rintiymtc.org/live ല്‍ ഉണ്ടായിരിക്കുന്നതാണ്.  
കൂടുതല്‍ വിവരങ്ങള്‍ക്ക്: അനില്‍ ജോര്‍ജ്  713 501 4117   

റിപ്പോര്‍ട്ട് : ജീമോന്‍ റാന്നി    
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക